കുവൈത്ത് സിറ്റി: റമദാനിൽ വിവിധ വസ്തുക്കളുടെ വിലയും വിതരണവും ഉറപ്പുവരുത്തി അധികൃതർ. വിലയും വിതരണവും നിരീക്ഷിക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വില നിരീക്ഷണ സംഘം നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷുവൈഖിലെ മൊത്തവ്യാപാര മാർക്കറ്റുകളിലെ ഇറച്ചിക്കടകളിൽ സംഘം പരിശോധന നടത്തി. റമദാൻ മാസത്തിൽ ഉയർന്ന ഡിമാൻഡുള്ള വസ്തുക്കളിൽ ഒന്നാണ് മാംസം. റമദാന് ആരംഭിച്ചതോടെ പലയിടത്തും ഇറച്ചി വിലയിൽ നേരിയ വർധനയുണ്ട്.
റമദാൻ വിപണി മുതലെടുത്ത് അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.