കുവൈത്ത് സിറ്റി: മാസപ്പിറവി ദർശിക്കുന്നതിനും റമദാൻ മാസാരംഭം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നതിനും ശറഈ അതോറിറ്റി ഏപ്രിൽ ഒന്നിന് യോഗം ചേരും. സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആസ്ഥാനത്ത് ചെയർമാൻ യൂസുഫ് അൽ മുതവ്വ യോഗത്തിൽ അധ്യക്ഷത വഹിക്കും. നീതിന്യായ മന്ത്രാലയത്തിലെ ഉന്നത ജഡ്ജിമാരാണ് അതോറിറ്റി അംഗങ്ങൾ. കുവൈത്ത് വാർത്ത ഏജൻസിയോട് നീതിന്യായ മന്ത്രാലയം അറിയിച്ചതാണിത്. റമദാൻ മാസപ്പിറവി കാണുന്നവർ മതിയായ തെളിവുകളോടെ അതോറിറ്റിയെ 25376934 എന്ന നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മാസപ്പിറവി കാണുന്നതിന് അനുസരിച്ച് ഏപ്രിൽ രണ്ടിനോ മൂന്നിനോ റമദാൻ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.