സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകമായ റമദാൻ മാസത്തിൽ പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകർന്നുകൊണ്ട് ഒന്നിച്ചിരിക്കാനും സൗഹൃദം പങ്കിടാനും വേദിയൊരുക്കുന്നു മലയാളീ സംഘടനകൾ
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് ഇഫ്താർ സംഗമം മതമൈത്രിയുടെ സംഗമമായി. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താനിൽ നടന്ന സംഗമത്തിൽ അൻവർ സയീദ് റമദാൻ സന്ദേശം നൽകി. മുന്നോട്ടുള്ള ജീവിതത്തിൽ മനസ്സിനെ പാകപ്പെടുത്തിയെടുക്കാൻ നോമ്പുകൊണ്ട് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു.
ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽ ഗ്രൂപ്പ്), അഫ്സൽ ഖാൻ (മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്), ബി.എസ്. പിള്ള (ഒ.ഐ.സി.സി), ഷബീർ മണ്ടോളി, അബൂ കോട്ടയിൽ, കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെംബർ സുരേഷ് മാത്തൂ , പ്രോഗ്രാം കൺവീനർ അബ്ദുറഹ്മാൻ എം.പി, ട്രഷറർ മൻസൂർ ആലക്കൽ വിമൻസ് ഫോറം ട്രഷറർ സാജിദ നസീർ എന്നിവർ ആശംസകൾ അറിയിച്ചു. കുവൈത്തിലെ മാധ്യമ, വ്യവസായ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായി.
കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെംബർമാർ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ, വിമൻസ് ഫോറം പ്രതിനിധികൾ, ഏരിയ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ വൈസ് പ്രസിഡന്റ് അസീസ് തിക്കോടി പ്രോഗ്രാം നിയന്ത്രിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും പ്രോഗ്രാം ജോയിന്റ് കൺവീനർ അനു സുൽഫി നന്ദിയും പറഞ്ഞു.
1. കെ.ഡി.എൻ.എ സമൂഹ നോമ്പ്തുറയിൽ അൻവർ സയീദ് സംസാരിക്കുന്നു 2. കെ.ഡി.എൻ.എ സമൂഹ നോമ്പ്തുറയിൽ നിന്ന്
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനങ്ങൾക്ക് സഹായങ്ങൾ എത്തിക്കണമെന്ന് കെ.എൻ.എം ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. കുവൈത്ത് ഹുദാ സെൻറർ സംഘടിപ്പിച്ച സിറ്റി മേഖല ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫലസ്തീന്റെയും അൽ അഖ്സ പള്ളിയുടെയും മോചനത്തിന്നും പൂർണ സ്വാതന്ത്ര്യത്തിനും വേണ്ടി പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു. ഫലസ്തീനികളെ സഹായിക്കാനായി ഓരോ രാജ്യത്തും നിയമപരമായി ഏർപ്പെടുത്തിയ സംവിധാനങ്ങളോട് സഹകരിക്കണം.
കുവൈത്ത് ഭരണകൂടം ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായവും പിന്തുണയും വളരെ വലുതാണെന്നും ചൂണ്ടിക്കാട്ടി. ഇഫ്താറിനോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ ഹുദ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി സ്വാഗതം പറഞ്ഞു. സെന്റർ പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആദിൽ സലഫി നന്ദി പറഞ്ഞു. കുവൈത്തിൽ എത്തിയ ഐ.എസ്.എം സംസ്ഥാന സെക്രട്ടറി സിറാജ് ചെലേമ്പ്ര ആശംസ പ്രഭാഷണം നടത്തി. ഹുദ സെന്റർ വൈസ് പ്രസിഡന്റുമായ അബ്ദുൽ ഹമീദ് കൊടുവള്ളി, അബൂബക്കർ വടക്കാഞ്ചേരി, പി.വി. ഇബ്രാഹിം എന്നിവർ സന്നിഹിതരായിരുന്നു.
കുവൈത്ത് ഹുദാ സെൻറർ സിറ്റി മേഖല ഇഫ്താർ സംഗമത്തിൽ ഡോ.ഹുസൈൻ മടവൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (ടെക്സാസ്) ഇഫ്താർ സംഗമം അബ്ബാസിയ ഇംപീരിയൽ ഹാളിൽ നടന്നു. പ്രസിഡൻറ് ജിയാഷ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ആബിദ് മൗലവി അൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ ജയകുമാർ സ്വാഗതമാശംസിച്ചു. ജനറൽ സെക്രട്ടറി വി.വൈ. ജോർജ് നന്ദിയും രേഖപ്പെടുത്തി.
ടെക്സാസ് കുവൈത്ത് ഇഫ്താർ സംഗമത്തിൽ ആബിദ് മൗലവി അൽ ഖാസിമി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ചങ്ങനാശ്ശേരി മഹല്ല് നിവാസികളുടെ കൂട്ടായ്മയായ പീസ് ലവേഴ്സ് ചങ്ങനാശ്ശേരി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പി.എൽ.സി കുവൈത്ത് അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. കമ്മിറ്റി അംഗങ്ങളായ അബ്ഷർ അബ്ദുൽ ഖാദർ, അൻഷാദ് റഹീം, ഷിബിലി, അബ്ദുൽ ഹക്കിം, അഹമ്മദ് ഫൈസ് തുടങ്ങിയവർ നേതൃത്വം നൽകി.
പീസ് ലവേഴ്സ് ചങ്ങനാശ്ശേരി ഇഫ്താർ സംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കല (ആർട്ട്) കുവൈത്ത് ഇഫ്താർ വിരുന്ന് അബ്ബാസിയ ഹെവൻ ഹാളിൽ സംഘടിപ്പിച്ചു. കല (ആർട്ട്) കുവൈത്ത് പ്രസിഡന്റ് പി.കെ. ശിവകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീഷ് വർഗീസ് സ്വാഗതവും ട്രഷറർ അജിത് കുമാർ നന്ദിയും പറഞ്ഞു. ഇസ്മായിൽ വള്ളിയോത്ത് ഇഫ്താർ സന്ദേശ പ്രഭാഷണം നടത്തി. മുസ്തഫ മൈത്രി ആശംസപ്രസംഗം നിർവഹിച്ചു. സുനിൽ കുമാർ, ജോണി, അഷ്റഫ്, രാഗേഷ്, അനിൽ വര്ഗീസ്, രതിദാസ്, സന്തോഷ്, അമ്പിളി രാഗേഷ്, ജ്യോതി ശിവകുമാർ, അനീച്ച ഷൈജിത്, സന്ധ്യാ അജിത് തുടങ്ങിയവർ നേതൃത്വം നൽകി.
കല(ആർട്ട്) കുവൈത്ത് ഇഫ്താർ വിരുന്നിൽ ഇസ്മായിൽ വള്ളിയോത്ത് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്സിൽ (കെ.ഐ.സി) റമദാന്റെ ഭാഗമായി ഈ വര്ഷം 1300 ലധികം വരുന്ന ഭക്ഷണ കിറ്റുകള് വിതരണം ചെയ്തു. കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിവിധ ജില്ലകളിലെ നിരവധി കുടുംബങ്ങൾക്ക് കിറ്റുകൾ എത്തിച്ചതായി കെ.ഐ.സി അറിയിച്ചു. എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ കീഴിലാണ് ഏകീകരണം നടത്തിയത്. വിവിധ ജില്ലകളിൽ സമസ്തയുടെ മുൻ നിര നേതാക്കൾ വിതരണോദ്ഘാടനം നിർവഹിച്ചു. റമദാൻ കിറ്റുമായി സഹകരിച്ച എല്ലാവർക്കും കെ.ഐ.സി നന്ദി അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്ത് കൊല്ലം ഫ്രന്റ്സിന്റെ (കെ.കെ.എഫ്) ഇഫ്താർ സംഗമം മംഗഫ് ഈറ്റില്ലം ഹാളിൽ നടന്നു. പ്രസിഡന്റ് സജിമോൻ രാമൻകുട്ടി അധ്യക്ഷത വഹിച്ചു. റവ. കെ.സി. ചാക്കോ (ഇമ്മാനുവൽ മാർത്തോമാ ചർച്ച് കുവൈത്ത്) ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖലാം മൗലവി ഇഫ്താർ സന്ദേശം നൽകി.
കുവൈത്ത് കൊല്ലം ഫ്രന്റ്സ് ഇഫ്താർ സംഗമത്തിൽനിന്ന്
കുവൈത്ത് സാരഥി പ്രസിഡന്റ് കെ.ആർ. അജി, രാജൻ തോട്ടത്തിൽ, സക്കീർ പുത്തൻപാലം, ഷാനവാസ് ബഷീർ, ജിനു, സന്തോഷ് കളപ്പില, ഇട്ടിച്ചൻ ആന്റണി എന്നിവർ സംസാരിച്ചു. ജോയിൻ ട്രഷർ ജയകുമാർ ഇഫ്താർ ക്രമീകരണങ്ങൾ ഒരുക്കി. കെ.കെ.എഫ് ജനറൽ സെക്രട്ടറി അനിൽകുമാർ കല്ലട സ്വാഗതവും, ട്രഷറർ അഭിജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.