ഖുർആൻ ലേണിങ് സ്കൂൾ പരീക്ഷയിൽ വിജയിച്ച ഇബ്രാഹിം കൂളിമുട്ടത്തിനുള്ള സമ്മാനം കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു) വൈസ് പ്രസിഡന്റ് സുലൈമാൻ മദനി കൈമാറുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ഖ്യു.എൽ.എസിന് കീഴിൽ നടന്ന ഖുർആൻ ലേണിങ് സ്കൂൾ പഠിതാക്കളുടെ കേന്ദ്രീകൃത പരീക്ഷയിൽ പുരുഷന്മാരിൽ യൂനുസ് സലീമും സ്ത്രീകളിൽ ഹർശാബിയും ഒന്നാം റാങ്ക് കരസ്ഥമാക്കി. പുരുഷന്മാരിൽ നബീൽ ഹമീദ്, ഇബ്രാഹിം കൂളിമുട്ടം എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബദറുദ്ദീൻ പുളിക്കൽ മൂന്നാം സ്ഥാനം നേടി.
സ്ത്രീകളിൽ ഫാത്തിമ്മ അഹ്മദ് രണ്ടാംസ്ഥാനവും അൽ ഫാത്തിമ്മ മൂന്നാം സ്ഥാനവും നേടി. പരീക്ഷയിൽ അയ്യൂബ് ഖാൻ, അഫ്സൽ അലി, ഷീബ എൻ.പി, ആസിഫ് നടക്കൽ, ഷാക്കിർ കെ, ഫൈസൽ, അബ്ദുല്ലത്തീഫ്, ബിൻസീർ, അഹ്മദ് കുട്ടി എന്നിവർ ഉന്നത മാർക്ക് നേടി.
കേരള ജംഇയത്തുൽ ഉലമ (കെ.ജെ.യു) വൈസ് പ്രസിഡന്റ് സുലൈമാൻ മദനി, ഐ.ഐ.സി വൈസ് പ്രസിഡൻറ് സിദ്ധീഖ് മദനി, മുൻ ഐ.ഐ.സി കേന്ദ്ര ട്രഷറർ എൻജി. ഉമ്മർ കുട്ടി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സൂറ ഫാത്തിഹ, അലഖ്, ഖദ്ർ എന്നിവയായിരുന്നു പരീക്ഷഭാഗം. പരീക്ഷക്ക് കേന്ദ്ര ഐ.ഐ.സി സെക്രട്ടറിമാരായ ഷാനിബ് പേരാമ്പ്ര, അബ്ദുന്നാസർ മുട്ടിൽ, മുർഷിദ് അരീക്കാട്, അൽ അമീൻ സുല്ലമി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.