കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ക്യു.എച്ച്.എൽ.സി വിഭാഗം ഖുർആൻ വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുന്നു. മേയ് 31ന് അബ്ബാസിയ, ഫർവാനിയ, സാൽമിയ, ഖൈത്താൻ, ജഹറ, ശർഖ്, ഫൈഹ, മംഗഫ്, മഹ്ബൂല, അഹ് മദി എന്നിവിടങ്ങളിലെ മലയാള ഖുതുബ നടക്കുന്ന പള്ളികളിലാകും പരീക്ഷ. അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ അടിസ്ഥാനമാക്കി സൂറത്തുൽ അൻആം 56 മുതൽ 90 വരെയുള്ള ആയത്തുകളാണ് പരീക്ഷക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പരീക്ഷക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ഇസ്ലാഹി സെന്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 55539349 / 69699303 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.