കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു. കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മയായ പ്രവാസി സമാജം കുവൈത്ത് ഒക്ടോബർ നാലിന് അബ്ബാസിയ സെ ൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്ന കൊല്ലം ഫെസ്റ്റ് 2019 പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുന്നതിനായാണ് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ കെ. ജീവ സാഗറിനെ അദ്ദേഹത്തിെൻറ ഓഫിസിൽ സന്ദർശിച്ചത്.
സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു. എംബസിയിലെ കൾച്ചറൽ ചുമതലയുള്ള സെക്കൻഡ് സെക്രട്ടറി അമിതാബ് രൻജനും ചർച്ചയിൽ പങ്കെടുത്തു. അസോസിയേഷനെ പ്രതിനിധാനം ചെയ്ത് പ്രസിഡൻറ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, ട്രഷറർ തമ്പിലൂക്കോസ്, കൊല്ലം ഫെസ്റ്റ് ജനറൽ കൺവീനർ ലാജി ജേക്കബ്, പ്രോഗ്രാം കൺവീനർ ജയൻ സദാശിവൻ, വനിത വേദി കൺവീനർ റീനി ബിനോയ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.