കുവൈത്ത് സിറ്റി: സ്വദേശി പാര്‍പ്പിട മേഖലകളില്‍ താമസിക്കുന്ന പ്രവാസി ബാച്ചിലർമാർക്ക് നേരെ വീണ്ടും നടപടി. ഫിര്‍ദൗസ് മേഖലയില്‍ നടന്ന പരിശോധനയില്‍ 12 പ്രവാസി വീടുകളിലെ വൈദ്യുതി വിതരണം വിച്ഛേദിച്ചു.
വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.രാജ്യത്ത് സ്വദേശി പാര്‍പ്പിട മേഖലകളില്‍ പ്രവാസി ബാച്ചിലർമാർക്ക് താമസിക്കാൻ അനുമതിയില്ല.
എന്നാൽ സാമ്പത്തിക ലാഭത്തിനായി അപ്പാർട്ടുമന്റുകൾ വിവിധ ഭാഗങ്ങളാക്കി തിരിച്ച് വിദേശികൾക്ക് വാടകക്ക് നൽകുന്നതായി കണ്ടെത്തി. ഇത്തരത്തിൽ അനധികൃതമായി വിദേശി ബാച്ചിലർമാർക്ക് താമസം അനുവദിച്ച കെട്ടിട ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.