കുവൈത്ത് സിറ്റി: പെട്രോൾ പമ്പുകളിൽ ഫാർമസി സ്ഥാപിക്കാൻ മുനിസിപ്പൽ കൗൺസിലിന്റെ അനുമതി തേടി ദേശീയ ചെറുകിട, ഇടത്തരം സംരംഭ വികസന ഫണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രാഥമിക അനുമതി ലഭിച്ചിട്ടുണ്ട്. അനുബന്ധ അതോറിറ്റികളുടെ അന്തിമ അനുമതി കൂടി ലഭിച്ചാൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും പമ്പുകളിൽ ഫാർമസി സ്ഥാപിക്കും. വിജയകരമായാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.
പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുകയും ചെറുകിട, ഇടത്തരം സംരംഭകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ഭാവിയിൽ കൂടുതൽ ഉൽപന്നങ്ങൾക്ക് സ്റ്റാളുകൾ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ട്. വിവിധ രാജ്യങ്ങളിൽ ഇത്തരം ബിസിനസ് മോഡലുകൾ വിജയകരമായി നടപ്പായിട്ടുണ്ട്. അതുകൊണ്ടുതന്നെ വിജയപ്രതീക്ഷയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.