ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയും ശസ്ത്രക്രിയ വിദഗ്ധരുടെ സംഘവും ഗിന്നസ് സർട്ടിഫിക്കറ്റുമായി
കുവൈത്ത് സിറ്റി: ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ നേട്ടവുമായി വീണ്ടും കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഏറ്റവും ദൂരെയുള്ള റോബോട്ടിക് ശസ്ത്രക്രിയയിലൂടെ കുവൈത്ത് ഗിന്നസ് റെക്കോർഡ് നേടി. ഏറ്റവും ദൂരെയുള്ള റോബോട്ടിക് റിമോട്ട് ശസ്ത്രക്രിയയിൽ കുവൈത്ത് ലോക റെക്കോഡ് നേടിയതായി ആരോഗ്യ മന്ത്രാലയം, ജാബിർ അൽ അഹ്മദ് ആശുപത്രി, രാജ്യത്തെ പ്രമുഖ ടെലികോം ഓപറേറ്ററായ സൈൻ കുവൈത്ത്, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസ് എന്നിവ സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.രോഗിയും സർജനും തമ്മിലുള്ള ഏറ്റവും വലിയ ദൂരം എന്ന വിഭാഗത്തിലാണ് രാജ്യത്തിന് പുതിയ ഗിന്നസ് വേൾഡ് റെക്കോഡ് ലഭിച്ചത്.
ജാബിർ അൽ അഹ്മദ് ആശുപത്രിയിലെ ശസ്ത്രക്രിയ സംഘം ബ്രസീലിലെ ഒരു രോഗിയിൽ 12,000 കിലോമീറ്റർ റെക്കോഡ് ദൂരത്തിൽ നടത്തിയ റിമോട്ട് റോബോട്ടിക് ശസ്ത്രക്രിയയിലൂടെയാണ് ഗിന്നസ് നേട്ടം കൈവരിച്ചത്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയും ശസ്ത്രക്രിയ വിദഗ്ധരുടെ സംഘവും, മറ്റു പ്രതിനിധികളും വാർത്തസമ്മേളനത്തിൽ ഗിന്നസിൽ നിന്നുള്ള ഔദ്യോഗിക സർട്ടിഫിക്കറ്റ് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.