പാർലമെൻറ്​ തെരഞ്ഞെടുപ്പ്​: 33 സ്ഥാനാർഥികൾക്ക്​ അയോഗ്യത

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചവരിൽ 33 പേർക്ക്​ അയോഗ്യത. 32 പേർ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും ഒരാൾ നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതിനാലുമാണ്​ അയോഗ്യരാക്കപ്പെട്ടത്​.

നേരത്തേ അമീറിനെ അപകീർത്തിപ്പെടുത്തിയതിനും അനധികൃതമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചതിനും ശിക്ഷിക്കപ്പെട്ടവരാണ്​ അയോഗ്യരാക്കപ്പെട്ടവരിൽ ഏതാനും പേർ. ഒഴിവാക്കപ്പെട്ടവർക്ക്​ കോടതിയെ സമീപിക്കാൻ അവസരമുണ്ട്​. അൻവർ അൽഫിൻ, ബദർ അൽ ദഹൂം, ഖാലിദ്​ അൽ മുതൈരി, ആയിദ്​ അൽ ഉതൈബി തുടങ്ങിയവർ പത്രിക തള്ളപ്പെട്ട പ്രമുഖരാണ്​. അതിനിടെ നിരവധി പേരുടെ പത്രിക തള്ളിയതിനെതിരെ നിലവിലെ എം.പി ഉസാമ അൽ ഷാഹീൻ രംഗത്തെത്തി.

തെരഞ്ഞെടുപ്പ്​ ദിവസം 30 വയസ്സാവണം, കുവൈത്ത് പൗരനാവണം, പിതാവ് കുവൈത്ത് പൗരനാവണം, അറബി​ എഴുതാനും വായിക്കാനും കഴിയണം, തെരഞ്ഞെടുപ്പ് സമയത്ത് രാജ്യനിവാസിയാവണം, ക്രിമിനൽ പശ്ചാത്തലം ഉണ്ടാവാൻ പാടില്ല എന്നീ നിബന്ധനകളാണ്​ കുവൈത്ത്​ പാർലമെൻറിലേക്ക്​ മത്സരിക്കാനുള്ള യോഗ്യത. ഇതിൽ ക്രിമിനൽ പശ്ചാത്തലം എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ്​ ഭൂരിഭാഗം പേരുടെയും പത്രിക തള്ളിയത്​. പൊതുജന താൽപര്യാർഥമുള്ള ​രാഷ്​ട്രീയ പ്രതിഷേധങ്ങളെ ക്രിമിനൽ നടപടിയായി കണക്കാക്കാനാവില്ലെന്നാണ്​ പ്രതിപക്ഷം പറയുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.