കുവൈത്ത് സിറ്റി: സംഗീതാസ്വാദകരുടെ ഇഷ്ട ബാന്റുകളായ മസാല കോഫി ബാൻറും ഗൗരിലക്ഷ്മിയും കുവൈത്തിലെത്തുന്നു. ജനുവരി 16ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് ലൈവ് മ്യൂസിക്കൽ ഷോ.
ഓസ്കാർ മീഡിയ പ്രൊഡക്ഷൻ ഒരുക്കുന്ന ഷോയിൽ അവതാരകരായി കല്ലുവും മാത്തുവും എത്തും. വൈകുന്നേരം 5.30 മുതൽ ആരംഭിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയിലൂടെ പുതുവത്സരത്തിന്റെ ആവേശം സംഗീതത്തിലൂടെ ആസ്വദിക്കാം.
മെലഡി ഗാനങ്ങളും ഫ്യൂഷൻ സംഗീതവും ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന സംഗീതസന്ധ്യയാണ് ഒരുക്കിയിട്ടുള്ളത്. ഉന്നത നിലവാരമുള്ള സംഗീതജ്ഞർ രണ്ട് മ്യൂസിക്കൽ ബാൻറിനൊപ്പവും വേദിയിലെത്തും. നയന മനോഹരമായ ദൃശ്യ-ശബ്ദ സാന്നിധ്യവും പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റുകൾക്കും ടിക്കറ്റിനും വിശദ വിവരങ്ങൾക്കും 94439091.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.