സൗഹൃദവേദി ഫഹാഹീൽ ‘ഓണസംഗമത്തിൽ’ പ്രേമൻ ഇല്ലത്ത് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സൗഹൃദവേദി ഫഹാഹീൽ നേതൃത്വത്തിൽ ‘സൗഹൃദ ഓണ സംഗമം’ സംഘടിപ്പിച്ചു. ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന ആഘോഷത്തിൽ പ്രസിഡന്റ് സജി ജോർജ് അധ്യക്ഷത വഹിച്ചു. അൻവർ സഈദ് ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങൾ മനുഷ്യർ പരസ്പരം അറിയുന്നതിനും സൗഹൃദങ്ങൾ പങ്കുവെക്കുന്നതിനുമുള്ള സന്ദർഭങ്ങളാണെന്നും അത് സൗഹൃദാന്തരീക്ഷത്തിൽ എല്ലാവർക്കും ആഘോഷിക്കാൻ കഴിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രേമൻ ഇല്ലത്ത് ഓണ സന്ദേശം നൽകി.
അനിയൻകുഞ്ഞ് പാപ്പച്ചൻ, ശ്രീരാജ് ചീരത്ത് എന്നിവർ ആശംസകളർപ്പിച്ചു. കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് അബ്ദുൽ ജലീൽ സ്വാഗതവും സൗഹൃദവേദി സെക്രട്ടറി ബാബു സജിത്ത് നന്ദിയും പറഞ്ഞു. ശ്രീജിത്ത്, ഉസാമ അബ്ദുറസാഖ്, രഞ്ജിത് മേനോൻ, ഫൈസൽ, മുനീർ, ഫവാസ്, റമീസ് ചാലക്കൽ എന്നിവർ നേതൃത്വം നൽകി. സദ്യയോടുകൂടി ആരംഭിച്ച സംഗമത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാ പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.