ഒ.ഐ.സി.സി കെ.കരുണാകരൻ, പി.ടി. തോമസ് അനുസ്മരണം പ്രസിഡന്റ് സാമുവൽ കാട്ടൂർകളീക്കൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി കെ.കരുണാകരൻ, പി.ടി. തോമസ് അനുസ്മരണം സംഘടിപ്പിച്ചു. കെ. കരുണാകരന്റെയും, പി.ടി. തോമസിന്റെയും പ്രവർത്തന ശൈലിയും സമീപനവും എന്നും എല്ലാവർക്കും അനുകരണീയമായ മാതൃകയാണെന്ന് യോഗം വിലയിരുത്തി.
ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സാമുവൽ കാട്ടൂർകളീക്കൽ ഉദ്ഘാടനം നിർവഹിച്ചു. നവകേരളത്തിന് അടിത്തറയിട്ട രാഷ്ട്രീയ ഭീഷ്മാചാര്യനും പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് നിലപാടും എടുത്ത രണ്ട് നേതാക്കളാണ് ഇരുവരുമെന്ന് അദ്ദേഹം പറഞ്ഞു. എം.എ. നിസാം സ്വാഗതവും ജോയ് കരുവാളൂർ നന്ദിയും പറഞ്ഞു.
ബിനു ചെമ്പാലയം, വിപിൻ മങ്ങാട്ട്, ജലിൻ തൃപ്രയാർ, കൃഷ്ണൻ കടലുണ്ടി, രാമകൃഷ്ണൻ കല്ലാർ, ഇല്യാസ് പുതുവാച്ചേരി, റസാക്ക് ചെറുതുരുത്തി, നിബു ജേക്കബ്, റെജി കോരോത്ത്, രവിചന്ദ്രൻ ചുഴലി, മാർട്ടിൻ പടയാട്ടിൽ, സോജി എബ്രഹാം, ബൈജു പോൾ, എബി പത്തനംതിട്ട, റോയ് എബ്രഹാം, ശരൺ കോമത്ത്, ഷിബു ജോസഫ്, അനിൽ ചീമേനി, അരുൺ നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ. കരുണാകരന്റെയും, പി.ടി. തോമസിന്റെയും ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.