നൗഷാദ് മദനി കാക്കവയലിനെ വിമാനത്താവളത്തിൽ ഐ.ഐ.സി നേതാക്കൾ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: റമദാനിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി യുവ പണ്ഡിതൻ നൗഷാദ് മദനി കാക്കവയൽ കുവൈത്തിലെത്തി. കുവൈത്ത് എയർപോർട്ടിൽ ഐ.ഐ.സി നേതാക്കൾ നൗഷാദ് മദനിക്ക് സ്വീകരണം നൽകി.
ഐ.ഐ.സി ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, അൽ അമീൻ സുല്ലമി, നബീൽ ഹമീദ്, കെ.സി. സഅദ്, റഷീദ് പുളിക്കൽ, ജംഷീർ സാൽമിയ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. തിങ്കളാഴ്ച വൈകീട്ട് 4.30 ന് മസ്ജിദുൽ കബീറിൽ നടക്കുന്ന ഐ.ഐ.സി ഗ്രാൻഡ് ഇഫ്താർ സംഗമത്തിലും വെള്ളിയാഴ്ച അഹ് മദി ഏരിയ ഇഫ്താർ മീറ്റിലും നൗഷാദ് മദനി കാക്കവയൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.