സരിത രാജൻ (പ്രസി.), സുമലത (ജന. സെക്ര.), അനീജ രാജേഷ് (ട്രഷ.)
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) വനിത വേദി 2023 - 2024 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഖൈറാൻ റിസോർട്ടിൽ നടന്ന യോഗത്തിൽ വോയ്സ് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ.വി. രാധാകൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ, ആർട്സ് സെക്രട്ടറി ജോയ് നന്ദനം, ഉപദേശക സമിതി അംഗം കെ. വിജയൻ, ഫഹാഹീൽ ഏരിയ കൺവീനർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, സാൽമിയ ഏരിയ കൺവീനർ എം. ചന്ദ്രശേഖരൻ, വനിത വേദി മുൻ വൈസ് പ്രസിഡൻറ് എം. രാധമാധവി എന്നിവർ സംസാരിച്ചു. വനിത വേദി ജനറൽ സെക്രട്ടറി സുമലത എസ് സ്വാഗതവും സെക്രട്ടറി ലത സത്യൻ നന്ദിയും പറഞ്ഞു.
വനിത വേദി പുതിയ ഭാരവാഹികൾ: സരിത രാജൻ (പ്രസി.), എസ്. സുമലത (ജന. സെക്ര.), അനീജ രാജേഷ് (ട്രഷ.), മിനികൃഷ്ണ (വൈസ് പ്രസി.), ലത സത്യൻ, എം.ആർ. അജിത (സെക്ര.), ജസ്നി റിജു (ആർട്സ് സെക്ര.), എ.കെ. വിലാസിനി, മഞ്ജുള സജയൻ (ഉപദേശക സമിതി അംഗം), സൂര്യ അഭിലാഷ്, ശ്രീഷ്മ അരുൺ ആനന്ദ്, സനു രാജൻ, സുധ ഹരി, ടിനു സുജീഷ്, മഹേശ്വരി സബീഷ്, ടി.പി. അഞ്ജന, ശ്യാമ രതീഷ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.