കുവൈത്ത് സിറ്റി: രാജ്യത്തെ യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ അടുത്ത മേയ് മുതല്‍ ആരംഭിക്കും. മേയില്‍ 18-20 വയസ്സ് പൂര്‍ത്തിയാകുന്ന സ്വദേശി യുവാക്കളില്‍നിന്ന് അപേക്ഷ സ്വീകരിക്കലാണ് ആരംഭിക്കുക. ബന്ധപ്പെട്ട സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആവശ്യമായ ഡോക്യുമെന്‍റുകള്‍ ബന്ധപ്പെട്ട അതത് സെന്‍ററുകളില്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. ഇതിനായി രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളില്‍ ആറു സെന്‍ററുകള്‍ സജ്ജീകരിക്കും. ഓരോ ഗവര്‍ണറേറ്റുകളിലെയും പ്രായപരിധിയത്തെിയ യുവാക്കള്‍ അതത് സെന്‍ററുകളിലാണ് തങ്ങളുടെ രേഖകള്‍ നല്‍കേണ്ടത്. ഈ ഗണത്തില്‍പെടുന്ന യുവാക്കള്‍ ഇതിനുവേണ്ടി സ്വയം സന്നദ്ധരായി അപേക്ഷ നല്‍കാതിരിക്കുന്നതും നല്‍കിയതിന് ശേഷം പിന്മാറുന്നതും നിയമലംഘനവും ശിക്ഷാര്‍ഹവുമാണ്.
അര്‍ഹരായ യുവാക്കളെ കണ്ടത്തെുന്നത് മേയിലാണെങ്കിലും അവര്‍ക്ക് സൈനിക പരിശീലനം നല്‍കുന്നത് ജൂലൈ മുതലായിരിക്കും. ഒരു വര്‍ഷമാണ് നിര്‍ബന്ധിത സൈനിക പരിശീലനത്തിന്‍െറ കാലപരിധി. ഇതില്‍ ആദ്യത്തെ മൂന്നുമാസം ആയുധവും തിരയും ഉപയോഗിക്കുന്നതിനുള്ള പരിശീലനമാണ് നല്‍കുക. തുടര്‍ന്ന് ഓരോ വിഭാഗമായി തിരിച്ച് വിവിധ സേനാ വ്യൂഹങ്ങള്‍ക്കാവശ്യമായ പരിശീലനം നല്‍കും. മാതാപിതാക്കള്‍ക്ക് ആശ്രയമായ ഏക യുവാവ്, പഠനം, രോഗം എന്നീ സാഹചര്യങ്ങളിലുള്ള യുവാക്കള്‍ എന്നിവര്‍ക്ക് മാത്രമാണ് ഇതില്‍നിന്ന് ഒഴിവുള്ളത്. ഈ സാഹചര്യങ്ങളില്ലാത്ത എല്ലാ യുവാക്കളും നിര്‍ബന്ധമായും സൈനിക പരിശീലനം നേടിയിരിക്കണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. യുവാക്കളില്‍ ദേശസ്നേഹം ഊട്ടിയുറപ്പിക്കുന്നതിനുപുറമെ മേഖല അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യവുമാണ് ഈ പദ്ധതി നടപ്പാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.