എൻ.ബി.ടി.സി- ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ രക്തദാന ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ദേശീയ വിമോചന ദിനത്തോടനുബന്ധിച്ച് എൻ.ബി.ടി.സി ഗ്രൂപ് ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി. കെ) കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ക്യാമ്പ് എൻ.ബി.ടി.സി ഗ്രൂപ് സീനിയർ എച്ച്. ആർ ആൻഡ് അഡ്മിൻ മാനേജർ റിജാസ് കരിയാടൻ ചെറിയ ഉദ്ഘാടനം ചെയ്തു. എൻ.ബി.ടി.സി ഗ്രൂപ്പ് പ്രതിനിധികളായ റിനീഷ് ചന്ദ്രൻ, മാത്യൂസ് വർഗീസ്,സിബു വർഗീസ്, അജിഷ് ബേബി, ബി.ഡി.കെ പ്രതിനിധികളായ മനോജ് മാവേലിക്കര, നളിനാക്ഷൻ ഒളവറ, രാജൻ തോട്ടത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു.
ബി.ഡി.കെ ക്യാമ്പ് കോ-ഓർഡിനേറ്റർ പ്രവീൺ സ്വാഗതവും നസീഫ് മുഹമ്മദ് അലി നന്ദിയും പറഞ്ഞു. ജോബി ബേബി, ശ്രീകുമാർ പുന്നൂർ, ജോളി, ജോർജ് വർഗീസ്, പ്രബിൻ ത്യാഗരാജൻ, ജിൻസ് ജേക്കബ്, വിധു എസ്. നായർ, മുഹമ്മദ് അലി, ദിഗ്വിജയ് പ്രതാപ് സിംഗ്, ഷെയ്ക്ക് ബെനാസീർ, അബ്ദുൾ അസീസ്, അനുമോൻ ജോസഫ്, കലേഷ് എം, ടോബിൻ തങ്കച്ചൻ, ഗോപാലകൃഷ്ണൻ, അഖിൽ തമ്പി, സന്തോഷ് കുമാർ, മുബാറക് അഹമ്മദ്, സങ്കേത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.