ലുലു ഹൈപ്പർമാർക്കറ്റിൽ ദേശീയദിനാഘോഷ പ്രമോഷൻ മുബാറക് അൽ കബീർ ഗവർണർ ശൈഖ് സബാഹ് ബദർ സബാഹ്
അൽ സാലിം അസ്സബാഹ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത്സിറ്റി: കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘മൈ കുവൈത്ത്, മൈ പ്രൈഡ്’ എന്ന പേരിൽ പ്രത്യേക പ്രമോഷൻ. ഖുറൈൻ ഔട്ട്ലെറ്റിൽ മുബാറക് അൽ കബീർ ഗവർണർ ശൈഖ് സബാഹ് ബദർ സബാഹ് അൽ സാലിം അസ്സബാഹും ലുലു കുവൈത്ത് മുതിർന്ന മാനേജ്മെന്റ് അംഗങ്ങളും ചേർന്ന് പ്രമോഷൻ ഉദ്ഘാടനം ചെയ്തു. വിവിധ കലാപ്രകടനങ്ങളും നടന്നു.
ആഘോഷഭാഗമായി കേക്ക് മുറിക്കുന്നു
ലുലു ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട് ലെറ്റിലും പ്രമോഷൻ കാലയളവിൽ എല്ലാ വിഭാഗത്തിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. പലചരക്ക്, ആരോഗ്യ, സൗന്ദര്യവർധക വസ്തുക്കൾ, ഫ്രോസൺ ഭക്ഷണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ എന്നിവയിൽ ഉപഭോക്താക്കൾക്ക് എക്സ് ക്ലൂസീവ് ഡീലുകളും അതുല്യമായ ലാഭവും ആസ്വദിക്കാം. വസ്ത്രങ്ങൾ, പാദരക്ഷകൾ, ആക്സസറികൾ എന്നിവയിലും അവിശ്വസനീയ കുറവുണ്ട്.
കുവൈത്തിന്റെ 64ാം സ്വാതന്ത്ര്യ വാർഷികത്തിന്റെ ഭാഗമായി 64 എക്സ് ക്ലൂസീവ് ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. 600 ഫെബ്രുവരി 25 മുതൽ മാർച്ച് ഒന്നുവരെ നടക്കുന്ന ആഘോഷങ്ങൾക്ക് ആവേശം പകരാൻ ഷോപ്പർമാർക്ക് ട്രോളിയിൽ ഉള്ള എല്ലാ ഇനങ്ങളും സൗജന്യമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പ്രത്യേക ‘ബ്രാൻഡ് ഓഫ് ദി വീക്ക്’ പ്രമോഷനിൽ മുൻനിര ബ്രാൻഡുകളിൽ എക്സ് ക്ലൂസീവ് ഡീലുകൾ ഉൾപ്പെടുന്നു. ‘ഡീൽ ഓഫ് ദി ഡേ’യിൽ തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് എല്ലാ ദിവസവും വിലക്കുറവും ലഭിക്കും.
മൊബൈൽ ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഐ.ടി ആക്സസറികൾ എന്നിവക്കും കിഴിവുകൾ ലഭിക്കും. വസ്ത്രങ്ങൾ, ഫുട്വെയർ ബ്രാൻഡുകൾക്ക് 50 ശതമാനം വരെ കിഴിവും ലഭിക്കും.‘പ്രൗഡ്ലി ഫ്രം കുവൈത്ത്’ കാമ്പയിനിലൂടെ പ്രാദേശിക ഉൽപന്നങ്ങൾക്കും കുവൈത്ത് ബ്രാൻഡ് ഉൽപന്നങ്ങൾക്കും പ്രത്യേക കിഴിവുകളും വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.