കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷത്തിന് ഫെബ്രുവരി രണ്ടിന് സീഫ് പാലസിൽ ദേശീയ പതാക ഉയർത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. ഫെബ്രുവരി 25, 26 ദിവസങ്ങളിലാണ് രാജ്യം ദേശീയ-വിമോചന ദിനമായി ആഘോഷിക്കുന്നത്. എന്നാൽ, ഇതിന് മുമ്പ് വിവിധ പരിപാടികൾ രാജ്യത്താകമാനം നടക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് കൊടിതോരണങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ എല്ലായിടങ്ങളിലും ഇവ ദൃശ്യമായി തുടങ്ങും.
കുവൈത്തിന്റെ വസന്തോത്സവം കൂടിയാണ് ‘ഹല ഫെബ്രുവരി’. ഒരുമാസമായി നടക്കുന്ന ആഘോഷത്തിൽ രാജ്യത്തെ ടൂറിസം, ഷോപ്പിങ് മേഖലക്ക് ഉണർവേകുന്ന നിരവധി പരിപാടികളുണ്ടാവും.
കുവൈത്ത് സിറ്റി, സാൽമിയ ഭാഗങ്ങളിലാകും പരിപാടികളുടെ പ്രധാന ഇടങ്ങൾ. ഗ്രീൻ ഐലൻഡിലും നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വൈകുന്നേരങ്ങളിൽ വിവിധ ഷോപ്പിങ് കേന്ദ്രങ്ങളിൽ കലാ, വിനോദ പരിപാടികൾ നടക്കും. ബൗദ്ധിക, സാംസ്കാരിക, കലാ മേഖലയിലെ പ്രമുഖരും ആഘോഷത്തിന്റെ ഭാഗമാകാനെത്തും. വിനോദ പരിപാടികളുടെയും കായിക മത്സരങ്ങളുടെയും ചിത്രം ഏതാനും ദിവസങ്ങൾക്കകം തെളിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.