ഗസ്സയിലെ അഭയാർഥികൾക്ക് ഒരുക്കിയ ക്യാമ്പ്
കുവൈത്ത് സിറ്റി: വടക്കൻ ഗസ്സയിൽ മഴക്കെടുതിയിൽ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളെ പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കി കുവൈത്തിലെ സോഷ്യൽ റിഫോം സൊസൈറ്റിയുടെ നാമ ചാരിറ്റി. ഫലസ്തീനിലെ വഫാ കപ്പാസിറ്റി ബിൽഡിങ്ങിന്റെയും മൈക്രോഫിനാൻസിന്റെയും സഹകരണത്തോടെ 200 കുടുംബങ്ങളെ പാർപ്പിക്കാവുന്ന പുതിയ ക്യാമ്പ് നാമ ചാരിറ്റി ഒരുക്കി.
മഴക്കെടുതിയിൽ ടെന്റുകൾക്ക് കേടുപാട് സംഭവിച്ചതിനാൽ ഗസ്സയിലെ ആയിരക്കണക്കിന് ഫലസ്തീനികൾ ദുരിതത്തിലാണ്. ഇവർക്ക് അടിയന്തര സഹായം എന്നനിലയിലാണ് ക്യാമ്പ് ഒരുക്കിയതെന്ന് വഫാ ചെയർമാൻ മുഹ്സിൻ അതവ്ന പറഞ്ഞു. ഇസ്രായേലി അധിനിവേശ സേന ബലമായി കുടിയിറക്കിയ കുടുംബങ്ങൾക്ക് ക്യാമ്പ് അഭയം നൽകും. ക്യാമ്പിൽ അവശ്യവസ്തുക്കളും ജലവിതരണവും പൂർണമായും സജ്ജീകരിച്ചിട്ടുണ്ടെന്നും അതവ്നെ പറഞ്ഞു.
ഗസ്സ നിവാസികൾക്കും സിറിയൻ അഭയാർഥികൾക്കും യമനും ശീതകാല അവശ്യസാധനങ്ങൾ നൽകുന്ന നമാചാരിറ്റിയുടെ ‘ബി ദെയർ സപ്പോർട്ട്’ കാമ്പയിനിന്റെ ഭാഗമാണ് ഈ പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
200 കുടുംബങ്ങൾക്ക് താമസിക്കാവുന്നതാണ് ക്യാമ്പ്
കുവൈത്ത് സിറ്റി: വടക്കൻ ഗസ്സയിൽ മഴക്കെടുതിയിൽ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളെ പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കി കുവൈത്തിലെ സോഷ്യൽ റിഫോം സൊസൈറ്റിയുടെ നാമ ചാരിറ്റി. ഫലസ്തീനിലെ വഫാ കപ്പാസിറ്റി ബിൽഡിങ്ങിന്റെയും മൈക്രോഫിനാൻസിന്റെയും സഹകരണത്തോടെ 200 കുടുംബങ്ങളെ പാർപ്പിക്കാവുന്ന പുതിയ ക്യാമ്പ് നാമ ചാരിറ്റി ഒരുക്കി.
മഴക്കെടുതിയിൽ ടെന്റുകൾക്ക് കേടുപാട് സംഭവിച്ചതിനാൽ ഗസ്സയിലെ ആയിരക്കണക്കിന് ഫലസ്തീനികൾ ദുരിതത്തിലാണ്. ഇവർക്ക് അടിയന്തര സഹായം എന്നനിലയിലാണ് ക്യാമ്പ് ഒരുക്കിയതെന്ന് വഫാ ചെയർമാൻ മുഹ്സിൻ അതവ്ന പറഞ്ഞു.
ഇസ്രായേലി അധിനിവേശ സേന ബലമായി കുടിയിറക്കിയ കുടുംബങ്ങൾക്ക് ക്യാമ്പ് അഭയം നൽകും. ക്യാമ്പിൽ അവശ്യവസ്തുക്കളും ജലവിതരണവും പൂർണമായും സജ്ജീകരിച്ചിട്ടുണ്ടെന്നും അതവ്നെ പറഞ്ഞു.
ഗസ്സ നിവാസികൾക്കും സിറിയൻ അഭയാർഥികൾക്കും യമനും ശീതകാല അവശ്യസാധനങ്ങൾ നൽകുന്ന നമാചാരിറ്റിയുടെ ‘ബി ദെയർ സപ്പോർട്ട്’ കാമ്പയിനിന്റെ ഭാഗമാണ് ഈ പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.