കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ജോലിയും വരുമാനവും ഇല്ലാതായും മറ്റു പ്രശ്നങ്ങളാലും നാടണയാൻ കൊതിക്കുന്നവർക്കായി ആശ്വാസത്തിെൻറ കൈത്തിരിനാളം തുടരുന്നു. നാട്ടിലേക്ക് തിരിച്ചുപോവാൻ വിമാന ടിക്കറ്റ് എടുക്കാൻ പണമില്ലാത്തവർക്കായി ‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിലേക്ക് കുവൈത്തിലെ പ്രമുഖ റീെട്ടയിൽ ബ്രാൻഡായ ‘നെസ്റ്റോ’ 1000 ദീനാർ നൽകി.
‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ രജിസ്ട്രേഷൻ അവസാനിപ്പിച്ചിട്ടും നാടണയാൻ മോഹവുമായി നിരാലംബരുടെ വിളി വന്നുകൊണ്ടേയിരിക്കുകയാണ്. അങ്ങേയറ്റം ദുരിതാവസ്ഥയിലുള്ളവർ ഇനിയും അവശേഷിക്കുകയും പദ്ധതിയിൽ ബാക്കിയുള്ള ടിക്കറ്റുകൾ പരിമിതമാവുകയും ചെയ്യുന്ന സന്ദർഭത്തിൽ നെസ്റ്റോയുടെ സഹായം നിരവധി പേർക്ക് നാടണയാൻ വഴിയൊരുക്കും.
ജോലിയും വരുമാനവും ഇല്ലാതായവർക്ക് ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്ത് നെസ്റ്റോ കോവിഡ്കാല ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്നു. പ്രവാസികൾ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഇൗ ഘട്ടത്തിൽ അവരെ സഹായിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും ഗൾഫ് മാധ്യമവും മീഡിയ വണും തുടക്കം കുറിച്ച ഈ പദ്ധതിയുടെ ഭാഗമാവുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് നെസ്റ്റോ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.