കുവൈത്ത് സിറ്റി: ‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിലേക്ക് ഫാറൂഖ് കോളജ് പൂർവ വിദ്യാർഥികളുടെ സംഘടനയായ ഫോസ കുവൈത്ത് പത്ത് വിമാന ടിക്കറ്റ് നൽകി. കോവിഡ് വ്യാപന പ്രതിസന്ധിയിൽ ജോലിയും വരുമാനവും ഇല്ലാതായും അസുഖങ്ങളായും മറ്റും നാടണയാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസത്തിെൻറ കൈത്തിരി നാളമാവുകയാണ് ഇൗ പൂർവ വിദ്യാർഥി കൂട്ടായ്മ.
ഫറൂക്കാബാദ് ക്യാമ്പസ് പഠനങ്ങൾക്കൊപ്പം പകർന്നുനൽകിയ പാഠ്യേതര മൂല്യങ്ങളാണ് ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ഫോസ അംഗങ്ങൾക്ക് പ്രചോദനമാവുന്നതെന്ന് കുവൈത്ത് ഫോസ പ്രസിഡൻറ് മുഹമ്മദ് റാഫി, ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ്, ട്രഷറർ പി.ടി. അഷറഫ് എന്നിവർ പറഞ്ഞു. റമദാൻ കാലയളവിൽ ജീവകാരുണ്യ പ്രവർത്തന പ്രവർത്തന ഭാഗമായി ഫാറൂഖ് കോളജ് കാമ്പസിൽ പ്രവർത്തനം തുടങ്ങിയ ഡയാലിസിസ് സെൻററിെൻറ നടത്തിപ്പിനുള്ള തുക സ്വരൂപിക്കുന്നതിനൊപ്പമാണ് കുവൈത്തിൽ പ്രതിസന്ധി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഭക്ഷണ കിറ്റ് വിതരണവും ടിക്കറ്റ് സഹായവുമായി ഫോസ കുവൈത്ത് മുേമ്പാട്ടു വന്നത്.
അംഗങ്ങൾക്ക് പുറമെ ഫോസ കുവൈറ്റിന്‍റെ പദ്ധതികളുമായി എപ്പോഴും കൈകോർക്കുന്ന സുമനസ്സുകളും സഹകരിച്ചു. വിഭവ സമാഹരണത്തിന് ഇംതിയാസ്, ഡോ. സി.പി. മുസ്തഫ (വൈസ് പ്രസിഡൻറ്), റമീസ് ഹൈദ്രോസ് (ഓർഗനൈസിങ് സെക്രട്ടറി), ബഷീർ ബാത്ത (പബ്ലിക് റിലേഷൻ സെക്രട്ടറി), എം.എം. സുബൈർ (ആർട്സ് സെക്രട്ടറി), ഹബീബ് കളത്തിങ്കൽ, എം.വി. സഹീറുദ്ദീൻ, കമാൽ, അനീസ്, അബ്ദുല്ല കോളറോത്ത്, അനസ് പുതിയോട്ടിൽ, നബീൽ കോയ, മുഹമ്മദ് കുഞ്ഞി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.