കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങൾക്കിടയിൽ തുടർച്ചയായ സംയുക്ത സുരക്ഷ സഹകരണത്തിനുള്ള താൽപര്യം വ്യക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആൻഡ് ഓപറേഷൻസ് അഫയേസ് സെക്ടർ മേധാവിയും സംയുക്ത ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സുരക്ഷ മൊബിലൈസേഷൻ അഭ്യാസത്തിനായുള്ള സുപ്രീം കമ്മിറ്റി ചെയർമാനുമായ ബ്രിഗേഡിയർ അബ്ദുല്ല അൽ അതീഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരിയിൽ ഖത്തറിൽ നടക്കുന്ന സംയുക്ത അഭ്യാസത്തിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി പങ്കെടുക്കുന്ന ടീമുകളുമായുള്ള കൂടിക്കാഴ്ചയിലാണ് ബ്രിഗേഡിയർ അൽ അതീഖിയുടെ പരാമർശം. സംയുക്ത ഗൾഫ് സുരക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനൊപ്പം, കുവൈത്തിന്റെ പങ്കാളിത്ത വിജയം ഉറപ്പാക്കുന്നതിനും പങ്കെടുക്കുന്ന ടീമുകളും മേഖലകളും തമ്മിലുള്ള ഏകോപനവും യോഗം അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.