വൈദ്യുതി മന്ത്രി അലി അൽ മൂസ മന്ത്രാലയത്തിന്റെ ഒരുക്കം വിലയിരുത്തുന്നു

വേനലിന് തയാറെടുത്തെന്ന് ജല വൈദ്യുത മന്ത്രാലയം

കുവൈത്ത് സിറ്റി: വേനൽക്കാല മുന്നോടിയായി തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി ജല–വൈദ്യുതി മന്ത്രാലയം.

വേനൽ മുന്നിൽ കണ്ടുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായും ഇത്തവണയും പ്രതിസന്ധിയില്ലാതെ വേനൽ അതിജയിക്കാൻ കഴിയുമെന്നും വൈദ്യുതി മന്ത്രി അലി അൽ മൂസ പറഞ്ഞു. ഭൂമിക്കടിയിലെ കേടുവന്ന വൈദ്യുതി വിതരണ കേബിളുകൾ മാറ്റി സ്ഥാപിക്കുകയും അവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

അന്തരീക്ഷ താപനില കൂടുന്നതിനനുസരിച്ച് രാജ്യത്ത് വൈദ്യുതി ഉപയോഗം കൂടാറുണ്ട്.

ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിൽ ഈ പ്രതിഭാസം വർധിക്കും. പുതിയ ചില പദ്ധതികൾ വഴിയുള്ള ഉൽപാദനം കൂടിയതിനാൽ ഈ വർഷവും രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിശ്വാസം.

മിതവ്യയത്തിലൂടെ ജനങ്ങളുടെ സഹകരണവുമുണ്ടെങ്കിൽ ഈ വരാനിരിക്കുന്ന മധ്യവേനലും പ്രതിസന്ധിയില്ലാതെ മറികടക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഈ വർഷത്തെ കൂടിയ ജല ഉപയോഗം 520 ദശലക്ഷം ഗാലൻ ആകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷത്തേക്കാൾ പത്ത് ഗാലൻ വർധിക്കും. ഉൽപാദനം 415 ദശലക്ഷം ഗാലനിൽ എത്തിയിട്ടുണ്ട്. ഇറക്കുമതിയും റിസർവും ഉപയോഗിച്ചാണ് കുറവ് നികത്തുന്നത്.

Tags:    
News Summary - Ministry of Hydropower says it is preparing for summer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.