കുവൈത്ത് സിറ്റി: വാടക കരാർ അവസാനിച്ചതിനെ തുടര്‍ന്ന് ഫ്രൈഡേ മാർക്കറ്റ് ധനമന്ത്രാലയം ഏറ്റെടുക്കുന്നു. വാടക കമ്പനിയുമായുള്ള കരാര്‍ മാർച്ച് ഒന്നിന് അവസാനിച്ചതിനെ തുടര്‍ന്നാണ് ഉടമസ്ഥാവകാശം തിരിച്ചെടുക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. കുവൈത്തിലെ ഏറ്റവും പഴക്കമേറിയതും ജനകീയ വിപണിയുമായ സൂഖ് അൽ ജുമുഅയില്‍ വാരാന്ത്യത്തില്‍ ആയിരങ്ങളാണ് സന്ദര്‍ശകരായി എത്തുന്നത്.
നാട്ടുചന്തകളെ ഓര്‍മിപ്പിക്കുന്ന ഫ്രൈഡേ മാർക്കറ്റില്‍ പുതിയതും പഴയതുമായ വസ്തുക്കൾ വിലക്കുറവിൽ ലഭ്യമാണ്. മൊട്ടുസൂചി മുതല്‍ ഫര്‍ണിച്ചര്‍ വരെയുള്ള സാധനങ്ങൾ ഇവിടെ കിട്ടുമെന്നാണ് പറയാറ്. സാധാരണക്കാരും കുറഞ്ഞ വരുമാനക്കാരുമാണ് ഫ്രൈഡേ മാർക്കറ്റിനെ കൂടുതലും ആശ്രയിക്കുന്നത്. പ്രോപ്പർട്ടി ഡിപ്പാർട്മെന്റ് വിപണി വീണ്ടെടുക്കുന്നതിനും പുനരാരംഭിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.