എം.ജി.എം ഇഫ്താർ സംഗമത്തിൽ ശൈലജ മുഹമ്മദ്
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മുസ് ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മെന്റ് (എം.ജി.എം) കുവൈത്ത് ഇഫ്താർ മീറ്റ് ശർക് അവാദി ഓഡിറ്റോറിയത്തിൽ നടന്നു. എം.ജി.എം ചെയർ പേഴ്സൺ ഷൈലജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഐ.എസ്.എം കേരള ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി റമദാൻ സന്ദേശം നൽകി. ആരോഗ്യപരമായ സമൂഹ സൃഷ്ടിക്ക് സ്ത്രീകളുടെ പങ്കാളിത്തം വളരെ വിലപ്പെട്ടതും മഹത്വമേറിയതുമാണെന്ന് അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി ടി.കെ. ഖൗലത്ത് സ്വലാഹിയ സ്വാഗതവും ഫിനാൻസ് സെക്രട്ടറി നസ്രിൻ നന്ദിയും പറഞ്ഞു. നജ്ല അഹമ്മദ്, ഷാഹിന അഷറഫ്, റഹ്മാ ബീവി, നദ എന്നിവർ നേതൃത്വം നൽകി. കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന്, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി, ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ, അബ്ദുൽ ഹമീദ് കൊടുവള്ളി, അബൂബക്കർ വടക്കാഞ്ചേരി, പി.വി. ഇബ്രാഹിം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.