സെൻറ്​ തോ​മ​സ്​ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

കുവൈത്ത് സിറ്റി: അഹമ്മദി സ​െൻറ് തോമസ് ഓർത്തഡോക്സ് പഴയ പള്ളി യുവജനപ്രസ്ഥാനം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂളിൽ നടത്തിയ ക്യാമ്പിൽ 40ഒാളം ഡോക്ടർമാരും അമ്പതിൽപരം പാരാമെഡിക്കൽ സ്റ്റാഫുകളും സേവനമനുഷ്ഠിച്ചു. 

രാവിലെ ഏട്ടു മണിക്ക് ആരംഭിച്ച് രണ്ടുമണിക്ക് അവസാനിച്ച ക്യാമ്പിൽ എഴുന്നൂറിൽപരം ആളുകൾ പെങ്കടുത്തു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശുപത്രി സേവനങ്ങൾ ചെലവേറിയതായ ഈ കാലഘട്ടത്തിൽ ഇതുപോലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് സമൂഹത്തിന് വളരെയധികം പ്രയോജനകരമായിരിക്കുമെന്നു അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാ. അനിൽ വർഗീസ് അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം ജനറൽ കൺവീനർ ജിജു മാത്യു സ്വാഗതം പറഞ്ഞു. യോഗത്തിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അഭയ് പട്വവരി, കമ്യൂണിറ്റി സർവിസ് സെക്രട്ടറി ഡോ. സെയ്ദ് എം. റഹ്മാൻ, ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ മാനേജിങ് ഡയറക്ടർ മലയിൽ മൂസക്കോയ, ഇടവക ട്രസ്റ്റി ഐസക് മാത്യു എന്നിവർ സംസാരിച്ചു. യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ജോഷി സൈമൺ നന്ദി പറഞ്ഞു.

Tags:    
News Summary - medical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.