മാംഗോ ഹനാൻഷ ലൈവ് ഷോ പോസ്റ്റർ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: റസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷൻ (റോക്) നടത്തുന്ന ‘റെസ്റ്റോ ഫെസ്റ്റ് -2025’ ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാംഗോ ഹനാൻഷ ലൈവ് ഷോയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.

മാംഗോ ഹൈപ്പർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റഫീഖ് അഹ്മദ്, റോക് ചെയർമാൻ അബു കോട്ടയിലിന് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു. റോക് പ്രസിഡന്റ് ഷബീർ മണ്ടോളി അധ്യക്ഷത വഹിച്ചു . മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ ഇംത്യാസ് അഹ്മദ് , സാഫ് കുവൈത്ത് ഡയറക്ടർ ഷൗക്കത്ത് , അൽ അൻസാരി എക്സ്ചേഞ്ച് മാനേജർ ശ്രീജിത്ത് , കുൽഫെ മാനേജർ അസീം, നാസർ , റോക് വൈസ് പ്രസിഡന്റ് എൻ.കെ.അബ്ദുൽ റഹീം എന്നിവർ ആശംസ പ്രസംഗം നടത്തി.

റോക് ഭാരവാഹികളായ ഷാഫി മഫാസ്,അബ്ദുൽ സത്താർ,മുഹമ്മദ് ഹയ, വി.സി.മെഹബൂബ്,സുൽഫി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കമറുദ്ദിൻ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ പി.വി.നജീബ് നന്ദിയും പറഞ്ഞു.

അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ ഡിസംബർ 12 നാണ് മാംഗോ ഹനാൻഷ ലൈവ് ഷോ.

Tags:    
News Summary - Mango Hanansha Live Show Poster Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.