കുവൈത്തിൽ കോവിഡ്​ ബാധിതയായ മലയാളി നഴ്​സ്​ മരിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന മലയാളി നഴ്​സ്​ മരിച്ചു. തിരുവല്ല സ്വദേശിനി ആനി മാത്യു (54) ആണ് മരിച്ചത്. തിരുവല്ല പാറക്കാമണ്ണിൽ കുടുംബാംഗമാണ്. ജാബിരിയയിലെ കുവൈത്ത്​ സെൻട്രൽ ബ്ലെഡ് ബാങ്കിൽ നഴ്‌സ്‌ ആയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവർ ബുധനാഴ്​ചയാണ്​ മരിച്ചത്​. ഭർത്താവ്​: മാത്തൻ വർഗീസ്​. മക്കൾ: നിമ്മി, നിബിൻ, നിതിൻ. മകനോടൊപ്പം അബ്ബാസിയയിലായിരുന്നു താമസം. ഭർത്താവും രണ്ടു പെൺകുട്ടികളും നാട്ടിലാണ്. മകൾ ബംഗളൂരുവിൽ ഡ​െൻറിസ്​റ്റാണ്.
Tags:    
News Summary - Malayali nurse passed away in Kuwait due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.