മലപ്പുറം ജില്ല അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ നിന്ന്
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് ഇഫ്താർ സംഗമം അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. കുട കൺവീനർ സക്കീർ പുതുനഗരം ഉദ്ഘാടനം ചെയ്തു. ഇസ്മയിൽ വള്ളിയോത്ത് റമദാൻ സന്ദേശം നൽകി. ക്വാളിറ്റി ഫുഡ് സ്റ്റഫ് ചെയർമാൻ മുസ്തഫ ഉണ്ണിയാലുക്കൽ, ഫിനിക്സ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പാറകപ്പാടത്ത്, മെഡക്സ് ചെയർമാൻ വി.പി. മുഹമ്മദലി, രക്ഷാധികാരികളായ ഷറഫുദ്ദീൻ കണ്ണേത്ത്, വസുദേവൻ മമ്പാട്, ലേഡീസ് വിങ് ചെയർപേഴ്സൻ അനു അഭിലാഷ്, മാകിഡ്സ് ചെയർപേഴ്സൻ ദീത്യ സുദീപ് എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ പുറക്കയിൽ സ്വാഗതവും ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ അഭിലാഷ് കളരിക്കൽ നന്ദിയും പറഞ്ഞു. വിവിധ ജില്ല അസോസിയേഷൻ, സംഘടന പ്രതിനിധികൾ പങ്കെടുത്തു. അഷറഫ് ചൂരോട്ട് , നജീബ് പൊന്നാനി, പ്രജിത്ത് മേനോൻ, അനസ് തയ്യിൽ, റാഫി ആലിക്കൽ, ബിജു ഭാസ്കർ, മുജീബ് കെ.ടി, മാർട്ടിൻ ജോസഫ് ,അഫ്സൽ ഖാൻ, സിമിയ ബിജു, ഷൈല മാർട്ടിൻ, സ്റ്റെഫി സുധീപ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.