ലുലു ഹൈപ്പർമാർക്കറ്റ് ഹലാ പ്രമോഷനിൽ 500 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചറുകൾ ലഭിച്ചവർ
കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ഷോപ്പിങ് കേന്ദ്രമായ ലുലു ഹൈപ്പർമാർക്കറ്റ് ഹലാ ഫെബ്രുവരി പ്രമോഷൻ വിജയികളെ അനുമോദിച്ചു. അൽ റായ് ഔട്ട്ലറ്റിൽ നടന്ന സമ്മാന വിതരണ ചടങ്ങിൽ മുഴുവൻ വിജയികളും പങ്കെടുത്തു. കുവൈത്തിന്റെ ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 11 വരെയാണ് പ്രമോഷൻ സംഘടിപ്പിച്ചത്.
പ്രമോഷനിൽ അഞ്ചു ദീനാറിന് മുകളിൽ വിലയുള്ള സാധനങ്ങൾ വാങ്ങുന്ന ഷോപ്പർമാർക്ക് സമ്മാന വൗച്ചറുകൾ നേടാൻ അവസരം ഒരുക്കിയിരുന്നു. ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ശാഖകളിലും ഒരേസമയം നടന്ന പ്രമോഷനിൽ 115 ഭാഗ്യശാലികൾ സമ്മാന കൂപ്പണുകൾക്ക് അർഹരായി.
ലുലു ഹൈപ്പർമാർക്കറ്റ് ഹലാ പ്രമോഷനിൽ 1,000 ദീനാർ ഗിഫ്റ്റ് വൗച്ചറുകൾ ലഭിച്ചവർ മാനേജ്മെന്റ് പ്രതിനിധികൾക്കൊപ്പം
അഞ്ചു വിജയികൾക്ക് 1,000 ദീനാർ മൂല്യമുള്ള സമ്മാന വൗച്ചറുകളും 10 വിജയികൾക്ക് 500 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചറുകളും 50 പേർക്ക് 100 ദീനാർ ഗിഫ്റ്റ് വൗച്ചറുകളും 50 പേർക്ക് 50 ദീനാർ വിലയുള്ള സമ്മാന വൗച്ചറുകളും വിതരണം ചെയ്തു.
ഹൈപ്പർമാർക്കറ്റിലെ ഉന്നത മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്ക് സമ്മാനക്കൂപ്പണുകൾ കൈമാറി. വാണിജ്യ, വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുടെയും ലുലു ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഡിജിറ്റൽ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.