കുവൈത്ത് സിറ്റി: യോഗ്യതയുള്ള കുവൈത്ത് നിയമ അഭിഭാഷകരെ പ്രത്യേക വകുപ്പുകളില്‍ നിയമ ിക്കാത്തതില് പ്രതിഷേധിച്ച് സിവില്‍ സർവിസ് കമീഷനതിരെ (സി.എസ്.സി) കേസ് ഫയല്‍ ചെയ്തു . യോഗ്യതയുള്ള നിരവിധി കുവൈത്തി അഭിഭാഷകര്‍ സി.എസ്.സി യില്‍ രജിസ്റ്റര്‍ ചെയ്തിരിക്ക െ വിദേശികളായ അഭിഭാഷകരെ ജോലിക്കെടുത്തതിനെ തുടര്‍ന്നാണ് ഒരു കൂട്ടം കുവൈത്ത് അഭിഭാ ഷകര് കേസുമായി മുന്നോട്ടു വന്നത്. സ്പെഷാലിറ്റികളില് ജോലി ചെയ്യുന്ന എല്ലാ വിദേശി നിയമ അഭിഭാഷകരുടെയും നിയമനം അവസാനിപ്പിക്കാന്‍ സി.എസ്.സിയോടു ഉത്തരവിടണമെന്ന് അഭിഭാഷകന് അബ്്ദുല്ല അല്‍ റാഷിദി കോടതിയില്‍ അഭ്യർഥിച്ചു. രാജ്യത്ത് 30,000ത്തോളം കുവൈത്തി അഭിഭാഷകര്‍ മികവുറ്റ രീതിയില്‍ പൊതു ഇടങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നും സ്വകാര്യ മേഖലകളിലാകട്ടെ 6,000 അഭിഭാഷകര്‍ തൊഴിലെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. മാത്രമല്ല, വിദേശികളായ അഭിഭാഷകരുടെ സമാനമായ വിദ്യാഭ്യാസ യോഗ്യതയാണ് കുവൈത്തികളായ അഭിഭാഷകര്ക്കുള്ളതെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.
ചില ഉദ്യോഗസ്ഥര്‍ കുവൈത്ത് അഭിഭാഷകരുടെ കഴിവുകളെ അംഗീകരിക്കുന്നില്ലെന്നും ഇതിനു നിരവധി ഉദാഹരണം തെൻറ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, കുവൈത്ത് അഭിഭാഷകര്‍ സ്വന്തം നാട്ടില്‍ തൊഴിലില്ലാതെ അപരിചിതരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി വിദേശികൾ രാജ്യത്ത് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്തുവരുന്നുണ്ടെന്നും രാജ്യത്ത് നിരവധി പദവികള്‍ നേടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ആരോഗ്യമന്ത്രിയുടെ ഉപദേഷ്്ടാക്കൾക്ക് കമ്മിറ്റിയില്‍ സേവനമനുഷ്ഠിക്കുന്നതിനുള്ള അലവന്‍സിനു പുറമേ 2100 ദീനാര്‍ ശമ്പളം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
രാജ്യത്ത് നിലനിൽക്കുന്ന ജനസംഖ്യ അസന്തുലിതത്വം ഇല്ലാതാക്കാനും സ്വദേശികളിലെ തൊഴിലില്ലാമക്ക് പരിഹാരം കാണുന്നതിനുമായി വിദേശി തൊഴിലാളികൾക്ക് േക്വാട്ട നിശ്ചയിച്ച് റിക്രൂട്ട്മെൻറ് നടപടി പരിഷ്കരിക്കാനുള്ള നടപടി വേണമെന്ന് കഴിഞ്ഞ ദിവസം പാർലമെൻറ് അംഗം ഖലീൽ അൽസലേഹ് ആവശ്യപ്പെട്ടിരുന്നു. പടിപടിയായി വിദേശികളെ കുറക്കാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടും ജനസംഖ്യാനുപാതികമായി വിദേശികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനിർമാണത്തിന് മുറവിളിയുയരുന്നത്. രാജ്യത്ത് വളരെ കുറച്ച് മാത്രം പണം ചെലവഴിച്ച് സമ്പാദ്യത്തിെൻറ സിംഹഭാഗവും സ്വന്തം നാട്ടിലേക്കാണ് വിദേശികൾ അയക്കുന്നത്. ഇങ്ങനെ അയക്കുന്ന പണത്തിന് നിർബന്ധമായും നികുതി ഏർപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലില്ലാത്ത കുവൈത്ത് പൗരന്മാരുടെ എണ്ണം ഏകദേശം 20,000 കവിയും.
വ്യാപകമായി കടന്നുകൂടുന്ന അവിദഗ്ധരായ വിദേശികൾ കുവൈത്തിലെ വിഭവങ്ങളാണ് കാലാകാലങ്ങളായി തിന്നുകഴിയുന്നത്. രാജ്യത്ത് വർധിച്ചുവരുന്ന വിസക്കച്ചവടത്തെ കർശനമായി നിയന്ത്രിക്കാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നേരത്തേയും ഇത്തരത്തിലുള്ള നിരവധി ആവശ്യങ്ങൾ എം.പിമാർ ഉയർത്തിയിരുന്നുവെങ്കിലും കാര്യമായ ചർച്ചയോ വിശകലനമോ പാർലമെൻറിൽ നടന്നിരുന്നില്ല. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് പ്രസ്തുത വിഷയം വീണ്ടും ചർച്ചയാകുന്നതെന്നും ശ്രദ്ധേയമാണ്. വിദേശി തൊഴിലാളികൾക്ക് േക്വാട്ട അനുവദിച്ച് നിശ്ചിത എണ്ണം ആളുകൾക്ക് മാത്രം നിയമനം നൽകുന്ന പുതിയ സംവിധാനമേർപ്പെടുത്തണമെന്നാണ് പുതിയ ആവശ്യം. സ്വദേശികളുടെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തി 25-30 ശതമാനം വിദേശികൾക്ക് മാത്രം അനുമതി നൽകണമെന്നാണ് മുന്നോട്ടുവെക്കുന്ന നിർദേശം. വിദേശി തൊഴിലാളികളെയും ജീവനക്കാരെയും എളുപ്പത്തിൽ തിരിച്ചയക്കാനുള്ള കർശന നടപടി സ്വീകരിക്കുന്ന പക്ഷം അത് മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഉലച്ചിൽ സംഭവിച്ചേക്കുമെന്ന ആശങ്കയെ തുടർന്നാണ് രാജ്യങ്ങൾക്ക് നിശ്ചിത േക്വാട്ട സംവിധാനമേർപ്പെടുത്തലാണ് ഉചിതമായ തീരുമാനമെന്ന കണക്കുകൂട്ടലിൽ എം.പിമാർ എത്തിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.