കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവധി കഴിഞ്ഞ എല്ലാ വിസകൾക്കും മേയ് 31 വരെ എക്സ്റ്റെൻഷൻ അനുവദിച്ചു. മാർച്ച് ഒ ന്നുമുതൽ മൂന്ന് മാസമാണ് സ്വാഭാവികമായ എക്സ്റ്റെൻഷൻ അനുവദിച്ചത്. ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് അറിയിച്ചതാണിത്.
സന്ദർശക വിസയിൽ എത്തിയവർ ഉൾപ്പെടെ നിലവിൽ കുവൈത്തിലുള്ള വിസ കാലാവധി കഴിഞ്ഞ എല്ലാവർക്കും പ്രത്യേക അപേക്ഷ നൽകാതെ സ്വാഭാവികമായി ഇൗ ആനുകൂല്യം ലഭിക്കും.
സന്ദർശക വിസയിലെത്തി കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിമാന സർവിസുകൾ നിലച്ച് കുവൈത്തിൽ കുടുങ്ങിപ്പോയവർക്കും വിസ കാലാവധി കഴിഞ്ഞ മറ്റു നിരവധി പേർക്കും ആശ്വാസകരമായ ഉത്തരവാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.