കുവൈത്ത് സിറ്റി: സാമൂഹികവിരുദ്ധ ഉള്ളടക്കം ഉള്ളതും അതിന് പ്രോത്സാഹനം നൽകുന്നതുമായ സോഷ്യൽ മീഡിയ സൈറ്റുകൾ നിരീക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുറ്റകൃത്യങ്ങൾക്കും അധാർമികത പ്രചരിപ്പിക്കാനും ശ്രമം നടത്തുന്ന സൈറ്റുകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഇത്തരം സൈറ്റുകളും പിന്നിൽ പ്രവർത്തിക്കുന്നവരെയുംകുറിച്ച് റിപ്പോർട്ട് ചെയ്യാനും പൗരന്മാരോടും പ്രവാസികളോടും ആഭ്യന്തര മന്ത്രാലയം ആഹ്വാനംചെയ്തു.
രാജ്യത്ത് സമൂഹമാധ്യമങ്ങൾ വഴി അധാർമിക പ്രവർത്തനങ്ങൾ നടക്കുന്നതായ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വിവിധ കുറ്റകൃത്യങ്ങൾക്കും സമൂഹമാധ്യമങ്ങൾ വഴി ചിലർ ശ്രമം നടത്തുന്നുണ്ട്. സമൂഹമാധ്യമം വഴി പ്രചാരണം നടത്തി പ്രവർത്തിക്കുന്ന 12 പേരടങ്ങുന്ന പെൺവാണിഭ സംഘത്തെ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു.
ഒമ്പത് സ്ത്രീകളും മൂന്നു പുരുഷന്മാരും ഉൾപ്പെടുന്നതാണ് സംഘം. നിരവധി നിരീക്ഷണ കാമറകളും സോഷ്യൽ മീഡിയയിൽ പെൺവാണിഭ ശൃംഖല നിയന്ത്രിക്കാൻ ഉപയോഗിച്ച സ്മാർട്ട്‌ഫോണുകളും ക്രിമിനൽ സെക്യൂരിറ്റി വകുപ്പ് പിടിച്ചെടുക്കുകയുണ്ടായി. നിയമവിരുദ്ധ പ്രവർത്തനം, പൊതു ധാർമികതക്കു വിരുദ്ധമായ പ്രവർത്തനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ പരിശോധനയും അറസ്റ്റും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.