ഇന്ത്യൻ സ്പോർട്സ് അസോസിയേഷൻ ബാഡ്മിന്റൺ മൽസരാർഥികളും സംഘാടകരും

അംബാസഡർ ഡോ.ആദർശ് സ്വൈകക്കൊപ്പം

കുവൈത്ത് ഓപൺ ജൂനിയർ ബാഡ്മിന്റൺ മൽസരം

കുവൈത്ത് സിറ്റി: ഇന്ത്യൻ സ്പോർട്സ് അസോസിയേഷൻ രണ്ടാമത് കുവൈത്ത് ഓപ്പൺ ജൂനിയർ ബാഡ്മിൻ്റൺ മൽസരം അബുഖലീഫയിൽ നടന്നു. അണ്ടർ 11,14,17 വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 160 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. ഇന്ത്യൻ അംബാസിഡർ ഡോ.ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു.

അണ്ടർ 17 വിഭാഗത്തിൽ നേഹയും ശ്രീഹരി യും, അണ്ടർ 14 വിഭാഗത്തിൽ വരുൺ ശിവ, അഡിസൺ, അന്വിത് കൗർ, എഞ്ജല ടോണി എന്നിവരും, അണ്ടർ 11 വിഭാഗത്തിൽ ലിയാഫെൻ, ജുവാന ജോബി എന്നിവരും വിജയികളായി. കുവൈത്ത് ബാഡ്മിൻ്റൺ പ്രസിഡൻ്റ് അലി അൽവാരി സമ്മാനദാനം നിർവഹിച്ചു.

Tags:    
News Summary - Kuwait Open Junior Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.