നമാ ചാരിറ്റി പ്രവർത്തകർ സിറിയയിൽ ഭക്ഷണ കിറ്റ് വിതരണത്തിൽ
കുവൈത്ത് സിറ്റി: വടക്കൻ സിറിയയിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ ദുരിതം ലഘൂകരിക്കാൻ ഭക്ഷണ വിതരണവുമായി കുവൈത്തിലെ നമാ ചാരിറ്റി.
കഴിഞ്ഞ ദിവസം നിരവധി കുടുംബങ്ങൾക്ക് നമാ ചാരിറ്റി ഭക്ഷണവസ്തുക്കൾ വിതരണം ചെയ്തു. sഇന്റർനാഷനൽ സൊസൈറ്റി ഫോർ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെന്റുമായി സഹകരിച്ചാണ് പദ്ധതി.
സിറിയയിലെ ജനങ്ങളെ ചേർത്തുനിർത്തുന്ന ചാരിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് സഹായം. ഏറ്റവും ദുർബലരായവർക്ക് സഹായം നൽകുന്നതിനായി ശ്രമങ്ങൾ പിന്തുടരുമെന്നും നമാ ദുരിതാശ്വാസ വകുപ്പ് മേധാവി ഖാലിദ് അൽ ഷംരി പറഞ്ഞു. മാനുഷിക പ്രവർത്തന മേഖലയിൽ കുവൈത്ത് തുടർച്ചയായി ‘മാതൃക’ സൃഷ്ടിച്ചതായി നമാ ചെയർമാൻ ഇസ്സ ബർമാക്സിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.