കു​വൈ​ത്തി​ൽ ലു​ലു​വി​ന്റെ 15ാമ​ത് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഹ​വ​ല്ലി​യി​ൽ ഡോ. ​അ​ലി മെ​ർ​ദി അ​യ്യാ​ശ് അ​ല​നെ​സി​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

കുവൈത്ത്: ലുലു ഹൈപ്പർമാർക്കറ്റ് ഹവല്ലിയിൽ തുറന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ ലുലുവിന്റെ 15ാമത് ഹൈപ്പർമാർക്കറ്റ് ഹവല്ലിയിൽ തുറന്നു. ഡോ. അലി മെർദി അയ്യാശ് അലനെസി ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ് ചെയർമാൻ ഡോ. എം.എ. യൂസുഫലി, മറിയം ഇസ്മായിൽ ജുമാ അൽ അൻസാരി, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. യു.എ.ഇ, മ്യാന്മർ, ബംഗ്ലാദേശ്, യമൻ, ഇന്ത്യ, താൻസനിയ, സ്​പെയിൻ, മലാവി, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, കെനിയ എന്നിവിടങ്ങളിലെ അംബാസഡർമാർ, നയതന്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.

83,000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് ഹവല്ലിയിലെ ഹൈപ്പർമാർക്കറ്റ്. ഓരോ ഉപഭോക്താവിന്റെയും ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താനുതകുന്ന പലചരക്ക്, നോൺ-ഫുഡ്, എച്ച് ആൻഡ് ബി, ഫ്രഷ് ഫുഡ് (പാലുൽപന്നങ്ങൾ, പഴങ്ങൾ, പച്ചക്കറി, മാംസം, മത്സ്യം), വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ലഗേജ്, പാർട്ടി സീസണൽ ഇനങ്ങൾ, മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും, ഐ.ടിയും അനുബന്ധ ഉപകരണങ്ങളും, ബ്ലഷ് (പ്രീമിയം കോസ്മെറ്റിക്സ് ആൻഡ് പെർഫ്യൂമുകൾ), ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള സാധനങ്ങൾ ലഭ്യമാണ്. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അദീബ് അഹ്മദ്, ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, റീജനൽ ഡയറക്ടർ ശ്രീജിത്ത്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.


ഹ​വ​ല്ലി​യി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്


 


Tags:    
News Summary - Kuwait: Lulu Hypermarket opened in Hawalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.