നാ​ഷ​ന​ൽ ബാ​ങ്ക് പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ബാ​ങ്കി​ങ് മേ​ഖ​ല​യി​ൽ എ​ല്ലാ സേ​വ​ന​ങ്ങ​ളും സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും കു​വൈ​ത്തി​ലും അ​ന്ത​ർ​ദേ​ശീ​യ​മാ​യും കാ​ര്യ​ക്ഷ​മ​ത​യോ​ടും സു​ര​ക്ഷ​യോ​ടും കൂ​ടി സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​ണെ​ന്നും നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് (എ​ൻ.​ബി.​കെ) അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ​യും രാ​ജ്യ​ത്തെ​യും നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ് ബാ​ങ്കി​ന്റെ വി​ശ​ദീ​ക​ര​ണം. ചി​ല മു​ൻ​ക​രു​ത​ൽ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും എ​ൻ.​ബി.​കെ വ്യ​ക്ത​മാ​ക്കി.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ല്ലാ ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ളും ഇ​ട​പാ​ടു​ക​ളും ന​ൽ​കു​ന്ന​തി​നാ​യി കു​വൈ​ത്തി​ലു​ട​നീ​ള​മു​ള്ള എ​ൻ‌.​ബി.‌​കെ ശാ​ഖ​ക​ൾ ഔ​ദ്യോ​ഗി​ക പ്ര​വൃ​ത്തി സ​മ​യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്ട്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​ല​വി​ലെ സം​ഭ​വ​ങ്ങ​ൾ ബാ​ധി​ച്ചി​ട്ടി​ല്ല.

എ​ല്ലാ വി​ദേ​ശ ശാ​ഖ​ക​ളും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി സു​ഗ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രു​ന്നു. ബാ​ങ്കി​ന്റെ നി​ർ​ണാ​യ​ക, സാ​ങ്കേ​തി​ക, പ്ര​വ​ർ​ത്ത​ന വ​കു​പ്പു​ക​ൾ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഇ​ത​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രു​ന്നു. അ​തേ​സ​മ​യം കോ​ർ​പ​റേ​റ്റ്, ട്രേ​ഡ് ഫി​നാ​ൻ​സ് ​ൈക്ല​ന്റു​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്ര വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​നും എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു.

കു​വൈ​ത്തി​ലു​ട​നീ​ള​മു​ള്ള എ.​ടി.​എം ശൃം​ഖ​ല​ക​ൾ, മൊ​ബൈ​ൽ ബാ​ങ്കി​ങ്, ഓ​ൺ​ലൈ​ൻ ബാ​ങ്കി​ങ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ ശേ​ഷി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ളു​ടെ ത​ട​സ്സ​മി​ല്ലാ​ത്ത വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് അ​റി​യി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 05:08 GMT