കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചതിനാൽ ജസീറ എയർവേസ് സൗദിവഴി സേവനങ്ങൾ പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കുവൈത്തിൽ നിന്ന് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ഹഫർ അൽ ബാത്തിനിലെ ഖൈസുമ വിമാനത്താവളത്തിലേക്ക് പ്രവർത്തനം മാറ്റും. വ്യോമാതിർത്തി അടച്ചതിനാൽ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന കുവൈത്തികളുടെയും പ്രവാസികളുടെയും യാത്ര കണക്കിലെടുത്താണ് ഈ നീക്കമെന്ന് ജസീറ എയർവേസ് സി.ഇ.ഒ ബരത്തൻ പശുപതി പറഞ്ഞു.
കുവൈത്ത് യാത്രക്കാർക്ക് ഖൈസുമയിലേക്ക് 2.5 മണിക്കൂർ വാഹനമോടിച്ച് റോഡ് മാർഗം എത്തിച്ചേരാം. എന്നാൽ സാധുവായ സൗദി വിസ ഇത്തരം യാത്രക്കാർക്ക് ആവശ്യമാണ്.പ്രാദേശിക സംഘർഷങ്ങൾക്കിടയിലും കുടുംബങ്ങളെ സുരക്ഷിതമായി ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജസീറ അടിയന്തര പദ്ധതികൾ സജീവമാക്കിയിട്ടുണ്ട്. ഡ്രൈവർമാരല്ലാത്തവർക്ക് ബസ് പങ്കാളിത്തം പരിഗണനയിലാണ്.
ടിക്കറ്റുകൾ പ്രത്യേകം ബുക്ക് ചെയ്യുന്നതായും സി.ഇ.ഒ ബരത്തൻ പശുപതി അറിയിച്ചു. കുവൈത്ത് വ്യോമപാത തുറക്കുന്നതോടെ സർവിസ് പഴയരൂപത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.