കെ.എം.സി.സി കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗം
കുവൈത്ത് സിറ്റി: കെ.എം.സി.സി കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി മുൻ പ്രവർത്തക സമിതി അംഗം റാസിഖ് സി.കെ അനുശോചനയോഗവും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു.
സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മയ്യത്ത് നമസ്ക്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകി. ഫർവാനിയ കുവൈത്ത് കെ.എം.സി.സി ഓഫിസിൽ നടന്ന യോഗത്തിൽ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് കൊടുവള്ളി നിയോജകമണ്ഡലം ഭാരവാഹികളായ യഹ്യ ഖാൻ, ജമാലുദ്ദീൻ കൊടുവള്ളി, സമീർ നരിക്കുനി, മുജീബ് മനയത്ത്, മുഹമ്മദലി അണ്ടോണ, കാശിഫുൽ ഹഖ്, അൻവർ സാദിഖ് രാംപൊയിൽ എന്നിവർ സംസാരിച്ചു.
കെ.എം.സി.സി സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.