അബ്​ദുൽ ഫത്താഹ് തയ്യിലിന് കുവൈത്ത്​ കേരള ഇസ്​ലാമിക്​ കൗൺസിൽ നൽകിയ യാത്രയയപ്പ്

കുവൈത്ത്​ കേരള ഇസ്​ലാമിക്​ കൗൺസിൽ യാത്രയയപ്പ് നല്‍കി

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച്​ നാട്ടിലേക്ക് മടങ്ങുന്ന സാംസ്കാരിക പ്രവര്‍ത്തകൻ അബ്​ദുല്‍ ഫത്താഹ് തയ്യിലിന് കുവൈത്ത് കേരള ഇസ്​ലാമിക് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. കെ.ഐ.സിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉപഹാരം കൈമാറി.

പ്രസിഡൻറ്​ അബ്​ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, ട്രഷറര്‍ ഇ.എസ്. അബ്​ദുറഹ്​മാന്‍ ഹാജി, മജ്​ലിസുല്‍ അഅ്​ല കണ്‍വീനര്‍ അബ്​ദുല്ലത്തീഫ് എടയൂര്‍, സെക്രട്ടറി നിസാര്‍ അലങ്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.