കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ അഹ്-ലൻ യാ റമദാൻ പ്രഭാഷണം വെള്ളിയാഴ്ച സിറ്റി ശർഖിലെ അഹ്മദ് അൽ ജാബർ സ്ട്രീറ്റിലെ അൽ അവാദി ഓഡിറ്റോറിയത്തിൽ നടക്കും.
വൈകീട്ട് മൂന്നരക്ക് ആരംഭിക്കുന്ന ക്യാമ്പിൽ ‘റമദാൻ അറിയേണ്ടതെല്ലാം’ വിഷയത്തിൽ അബിൻ മുഹമ്മദ് മദനി, ‘റമദാനിലെ ആരോഗ്യം’ വിഷയത്തിൽ ഡോ. അബ്ദുൽ ഹമീദ് കൊടുവള്ളി, ‘ധനം -ശുദ്ധീകരണവും വളർച്ചയും’ വിഷയത്തിൽ ജൈസൽ എടവണ്ണ, ‘റമദാനും ഖുർആനും’ വിഷയത്തിൽ അഹ്മദ് പൊറ്റയിൽ എന്നിവർ ക്ലാസെടുക്കും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്നും പൊതു പരിപാടിയിൽ പങ്കെടുക്കാൻ കുവൈത്തിന്റ വിവിധ ഭാഗങ്ങളിൽനിന്നും വാഹന സൗകര്യങ്ങൾ ഉണ്ടാകും.
ഖുർആൻ, വ്രതം, സകാത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് റമദാനിലെ വ്യത്യസ്ത ദിവസങ്ങളിൽ പ്രഭാഷണങ്ങളും സംശയ നിവാരണ അവസരങ്ങളും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 50770465/ 66657387 / 96652669.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.