കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ-കെ.എൻ.എമിന്റെ നേതൃത്വത്തിൽ ‘ഈദ് സോഷ്യൽ മീറ്റ്’ സംഘടിപ്പിച്ചു. ദജീജ് മെട്രോ ഗ്രൂപ് കോർപ്പറേറ്റ് ഹാളിൽ നടന്ന ആഘോഷത്തിൽ ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ അടക്കാനി അധ്യക്ഷതവഹിച്ചു. കോർഡിനേറ്റർ മുഹമ്മദ് അസ്ലം പരിപാടി നിയന്ത്രിച്ചു. ആഘോഷത്തിൽ വിവിധങ്ങളായ വിജ്ഞാന, വിനോദ പരിപാടികൾ സംഘടിപ്പിച്ചു. നിരവധി കുടുംബങ്ങളും പ്രവർത്തകരും പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് കൊടുവള്ളി, സുഹൈൽ, അസ്ലം, മുജീബ്, ട്രഷറർ ജസീർ, വൈസ് പ്രസിഡന്റ്റുമാരായ ടി.വി. ഇബ്രാഹിം കുട്ടി, മുഹമ്മദ് അഷ്റഫ് മൂവാറ്റുപുഴ, വീരാൻ കുട്ടി സ്വലാഹി, സെക്രട്ടറി ഫിറോസ് മുണ്ടോടൻ, ജാബിർ പുലാമന്തോൾ, ഷബീർ നന്തി, നൗഷാർ, അഷ്റഫ് കല്ലുരുട്ടി, ഷാഹിദ് കണ്ണെത്ത്, ഷംസുദ്ധീൻ പട്ടാമ്പി, സഅദ് ആലപ്പുഴ, നസീർ കൊടുങ്ങല്ലൂർ, ഷംസുദ്ധീൻ കോഴിക്കോട്, ഫയാസ്, സിദ്ദിഖ് തിരുവനന്തപുരം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.