കുവൈത്ത് ഫുഡ് ടെക്നോളജി അസോസിയേഷൻ കേരള അംഗങ്ങൾ യോഗത്തിൽ
കുവൈത്ത് സിറ്റി: ഫുഡ് സയൻസ് ആൻഡ് ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന പ്രഫഷണലുകളുടെ കൂട്ടായ്മയായ കുവൈത്ത് ഫുഡ് ടെക്നോളജി അസോസിയേഷൻ കേരള (കെ.എഫ്.ടി.എ) സംഗമം കുവൈത്ത് സിറ്റിയിലെ അൽ ഹംറ മാളിൽ നടന്നു. വിവിധ ഫുഡ് ഇൻഡസ്ട്രി രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസി മലയാളി പ്രഫഷനലുകൾ പങ്കെടുത്തു. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി മേഖലയിലെ പ്രഫഷനലുകളെ ഏകോപിപ്പിക്കുകയും അറിവും സൗഹൃദവും പങ്കുവെക്കാനുള്ള വേദി ഒരുക്കുകയുമാണ് കെ.എഫ്.ടി.എ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷൻ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു. പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അംഗത്വ കാമ്പയിൻ ആരംഭിക്കും. കമ്മിറ്റി വിപുലീകരണവും യോഗത്തിൽ നടന്നു. ഭാരവാഹികൾ: സിറാജ് അബൂബക്കർ (പ്രസി), ഷഫീക്ക് ബാവ (വൈ.പ്രസി), പി. ഷിഫാറുദ്ദീൻ (സെക്ര), റഫ്സാൽ (ഓർഗനൈസർ), ദിൽഷാദ് അബൂബക്കർ (ട്രഷ.), ഫായിസ് (ക്യാരിയർ ഡെവലപ്പ്മെന്റ് കോഓർഡിനേറ്റർ), നസീം മുസ്തഫ, സുഹൈദ് (പബ്ലിസിറ്റി കോഓർഡിനേറ്റർസ്), അൻവർ, സീന, സ്വാതി, ഫാത്തിമ ഷഹദ (എക്സിക്യൂട്ടീവ് കമ്മിറ്റി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.