കുവൈത്ത് സിറ്റി: കുവൈത്തിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടുപേർ മരിച്ചു. ഒരു ബിദൂനിയും ഒരു ഇൗജിപ്ഷ്യനുമാണ് മരിച്ചത്. നൂറുകണക്കിന് കാറുകൾ വെള്ളത്തിലായി. കാറുകളിൽ കുടുങ്ങിയവരെ സൈന്യവും നാഷനൽ ഗാർഡും അഗ്നിശമന സേനയും ചേർന്ന് സാഹസികമായി രക്ഷിച്ചതുകൊണ്ട് ആൾനാശം രണ്ടിലൊതുങ്ങി.
സ്വദേശികളും വിദേശികളുമടങ്ങിയ പൊതുജനങ്ങളും രക്ഷപ്രവർത്തനത്തിന് തോളോടുതോൾ ചേർന്നുനിന്നു. കനത്ത മഴയിൽ രാജ്യത്തിെൻറ പല ഭാഗങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായി. അഹ്മദി ഗവർണറേറ്റിലെ മംഗഫ്, ഫഹാഹീൽ, അഹ്മദി, അബൂഹലീഫ ഭാഗങ്ങളിലാണ് മഴ കൂടുതൽ നാശംവിതച്ചത്. സബാഹ് അൽ അഹ്മദ്, മിശ്രിഫ്, സുലൈബീകാത്ത്, ഹസാവി, റിഗഇ തുടങ്ങി രാജ്യത്തിെൻറ ഒട്ടുമിക്ക ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു.
വെള്ളം ഒഴുകിപ്പോവാൻ വഴിയില്ലാത്തതുകൊണ്ടും താഴ്ന്നുപോവാത്തതുകൊണ്ടും റോഡിൽ വെള്ളക്കെട്ടുണ്ടാവുന്നതാണ് പ്രധാന പ്രശ്നം. റോഡരികിൽ നിർത്തിയിട്ട നിരവധി വാഹനങ്ങളാണ് വെള്ളത്തിെൻറ കുത്തൊഴുക്കിൽ ഒലിച്ചുപോയത്. വെള്ളം പൊങ്ങുന്ന ഭാഗത്തേക്കുള്ള ഗതാഗതം അധികൃതർ തടഞ്ഞതിനാൽ പലർക്കും വാഹനം വഴിയിൽ ഉപേക്ഷിച്ചു പോകേണ്ടി വന്നു.
ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമായി. പെരുമഴ തുടരുന്ന സാഹചര്യത്തിൽ അഗ്നിശമന വിഭാഗവും വിവിധ മന്ത്രാലയങ്ങളും അതിജാഗ്രതയിലാണ്. പ്രളയം രൂക്ഷമായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി നാഷനൽ ഗാർഡിെൻറ സഹായം ലഭ്യമാക്കിയിട്ടുണ്ട്. കുവൈത്ത് സർവകലാശാല ശനിയാഴ്ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.