കുവൈത്ത് സിറ്റി: സിറിയയിൽ സുരക്ഷ സേനയെയും സർക്കാർ സ്ഥാപനങ്ങളെയും ലക്ഷ്യംവെച്ച് നിയമവിരുദ്ധ ഗ്രൂപ്പുകൾ നടത്തുന്ന കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും അപലപിച്ച് കുവൈത്ത്. സംഭവത്തിൽ കുവൈത്ത് ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സിറിയൻ അറബ് റിപ്പബ്ലിക്കിനൊപ്പം കുവൈത്ത് നിലകൊള്ളുന്നുവെന്നും ദേശീയ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സിറിയൻ സർക്കാർ സ്വീകരിക്കുന്ന എല്ലാ ശ്രമങ്ങളെയും നടപടികളെയും പിന്തുണക്കുന്നുവെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.