തുർക്കിയയിൽ അൽ നജാത്ത് ചാരിറ്റി സ്ഥാപിച്ച പുതിയ സ്കൂൾ വിദ്യാർഥി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് സന്നദ്ധ സംഘടനയായ അൽ നജാത്ത് ചാരിറ്റി തുർക്കിയയിൽ പുതിയ ഒരു സ്കൂൾ കൂടി തുറന്നു. തുർക്കിയ മാർഡിൻ പ്രവിശ്യയിലാണ് പുതിയ സ്കൂൾ. ഇതോടെ തുർക്കിയയിൽ അസോസിയേഷൻ നിർമിച്ച മൊത്തം സ്കൂളുകളുടെ എണ്ണം 12 ആയി. സിറിയൻ അഭയാർഥികളെ പഠിപ്പിക്കുന്നതിനായി സ്ഥാപിച്ച സ്കൂളിൽ 700 വിദ്യാർഥികളെ ഉൾക്കൊള്ളാനാകും. ഇതോടെ തുർക്കിയിലെ ചാരിറ്റി സ്കൂളുകളിൽ പഠിക്കുന്ന അഭയാർഥികളുടെ എണ്ണം 10,000 ആയി.
ദുരന്തങ്ങളും പ്രതിസന്ധികളും അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള അഭയാർഥികളുടെയും ജനങ്ങളുടെയും നിരക്ഷരത ഇല്ലാതാക്കാൻ സംഘടന മുൻഗണന നൽകുന്നതായി ചെയർമാൻ ഫൈസൽ അൽ സമൽ പറഞ്ഞു. വിദ്യാഭ്യാസത്തിന് മുൻഗണന നൽകി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മാർഡിനിലെ പുതിയതിന് പുറമെ അൽ നജാത്ത് സൊസൈറ്റിക്ക് ഉർഫയിൽ പത്തും റെയ്ഹാൻലിയിൽ ഒരു സ്കൂളുമുണ്ട്. ഇവയിൽ മെഡിസിൻ, ഫാർമസ്യൂട്ടിക്സ്, എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, നിയമം എന്നിവയിൽ ഉപരിപഠനത്തിനും സൗകര്യമുണ്ടെന്ന് സ്റ്റുഡന്റ് കമ്മിറ്റി ഡയറക്ടർ ഖാലിദ് അൽ കന്ദിരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.