കുവൈത്ത് സിറ്റി: വാണിജ്യ മേഖലയിലെ ൈഡ്രവിങ് തസ്തികകളിലേക്ക് രാജ്യത്തിന് പുറത്തുനിന്ന് പുതുതായി ആളുകളെ കൊണ്ടുവരാൻ പാടില്ലെന്ന് നിബന്ധനവെക്കുമെന്ന് റിപ്പോർട്ട്. മാൻപവർ അതോറിറ്റിയിലെ റിക്രൂട്ടിങ് ആൻഡ് സർവിസ് വിഭാഗം അസിസ്റ്റൻറ് മേധാവി അഹ്മദ് അൽ മൂസയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ മേഖലയിലെ ൈഡ്രവിങ് ജോലിക്ക് നിലവിൽ കുവൈത്തി ലൈസൻസുള്ളവരെ മാത്രം ഉപയോഗപ്പെടുത്തണമെന്നാണ് നിർദേശം.
ഇക്കാര്യം വ്യക്തമാക്കി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും സർക്കുലർ അയച്ചതായി അധികൃതർ വ്യക്തമാക്കി.
വിദേശികൾക്ക് ൈഡ്രവിങ് ലൈസൻസ് അനുവദിക്കുന്നതിൽ നിയന്ത്രണം വരുത്തുന്നതിെൻറ ഭാഗമായാണിതെന്നാണ് വിവരം.
അതോടൊപ്പം രാജ്യത്തുള്ളവരെ പരമാവധി ഉപയോഗപ്പെടുത്തി വിപണിയിൽ ക്രമീകരണം വരുത്തുകയെന്നതും ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.