കുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ വാർഷിക കൺവൻഷൻ ഒക്ടോബർ ഒന്ന്,രണ്ട്,മൂന്ന് തീയതികളിൽ നടക്കും. വൈകിട്ട് ഏഴു മുതൽ ഒമ്പതുവരെ നാഷനൽ ഇവാഞ്ചലിക്കൽ (എൻ.ഇ.സി.കെ) പള്ളിയിലും പാരിഷ് ഹാളിലുമായാണ് പരിപാടി. റവ.ഡോ. ഡി.ജെ.അജിത്കുമാർ ദൈവവചനം പ്രഘോഷിക്കും.
കെ.ടി.എം.സി.സി ഗായകസംഘം ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. കൺവെൻഷന്റെ പ്രവർത്തങ്ങൾക്കായി റോയി കെ. യോഹന്നാൻ (എൻ.ഇ.സി.കെ സെക്രട്ടറി), വർഗീസ് മാത്യു (പ്രസി), അജോഷ് മാത്യു, ടിജോ സി.സണ്ണി, സജു വി. തോമസ്, ജീസ് ജോർജ് ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു. കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സ്ഥാപിതമായിട്ട് 72 വർഷങ്ങൾ പിന്നിടുകയാണ്.
മാർത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് സഭാവിഭാഗങ്ങളിൽ നിന്നായി 28ൽ പരം സഭകളെ കെ.ടി.എം.സി.സി പ്രതിനിധാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.