കൊ​യി​ലാ​ണ്ടി ഫെ​സ്റ്റ് 2023ന്റെ ​കൂ​പ്പ​ൺ ത​ക്കാ​ര ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ശി​ബി​ൽ അ​ബ്ദു​ൽ റ​ഷീ​ദ് കൂ​പ്പ​ൺ ക​ൺ​വീ​ന​ർ റ​ഷീ​ദ് ഉ​ള്ള്യേ​രി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കൊ​യി​ലാ​ണ്ടി ഫെ​സ്റ്റ്-2023 ഒ​ക്ടോ​ബ​ർ ആ​റി​ന്

കു​വൈ​ത്ത് സി​റ്റി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യ കൊ​യി​ലാ​ണ്ടി ഫെ​സ്റ്റ്-2023 ഒ​ക്ടോ​ബ​ർ ആ​റി​ന് ന​ട​ക്കും. അ​ബ്ബാ​സി​യ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. കൊ​യി​ലാ​ണ്ടി ഫെ​സ്റ്റ് -2023 ക​ർ​ട്ട​ൻ റേ​സ​ർ പ​രി​പാ​ടി ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി സെ​ന്റ​റി​ൽ ര​ക്ഷാ​ധി​കാ​രി റൗ​ഫ് മ​ഷ്ഹൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ജി​നീ​ഷ് നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​സ്റ്റ് പോ​സ്റ്റ​ർ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​സീ​സ് തി​ക്കോ​ടി പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ഹു​ൽ ബേ​പ്പൂ​രി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പ​രി​പാ​ടി​യു​ടെ കൂ​പ്പ​ൺ ത​ക്കാ​ര ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ശി​ബി​ൽ അ​ബ്ദു​ൽ റ​ഷീ​ദ് കൂ​പ്പ​ൺ ക​ൺ​വീ​ന​ർ റ​ഷീ​ദ് ഉ​ള്ള്യേ​രി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പ്ര​മോ വി​ഡി​യോ സ്വി​ച്ച് ഓ​ൺ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം സ​ജി​ദ ന​സീ​ർ നി​ർ​വ​ഹി​ച്ചു. നി​ജാ​സ് കാ​സിം, ഹ​സീ​ന ഷ​റ​ഫ്, സ​ലാം ന​ന്തി, രാ​ജു ശാ​ര​ത്ക​ണ്ടി, വാ​ഹി​ദ് കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ഹാ​ബ് തൊ​ണ്ടി​യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ഹി​ർ പു​ളി​യ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ കൊ​ണ്ടാ​ടു​ന്ന കൊ​യി​ലാ​ണ്ടി ഫെ​സ്റ്റ്-2023​ൽ നാ​ട്ടി​ൽ​നി​ന്ന് പാ​ലാ​പ്പ​ള്ളി എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​തു​ൽ ന​റു​ക​ര, സ​ജി​ലി സ​ലീം യൂ​ത്തി​ന്റെ മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡു​മാ​യി സ​ലീ​ൽ, ജി​യോ ആ​ന്റോ, ആ​ദ​ർ​ശ്, ബി​ലാ​ൽ കെ​ൻ​സ്, ഹ​കീം എ​ന്നി​വ​രും കോ​മ​ഡി ഉ​ത്സ​വം ഫെ​യിം മ​ഹേ​ഷ്‌ കു​ഞ്ഞി​മോ​നും പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Koilandi Fest-2023 on 6th October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.